
വീണ്ടും ഇലക്‌ട്രിക് സ്‌കൂട്ടറിന് തീ പിടിച്ചു:കഴിഞ്ഞ വര്‍ഷം വാങ്ങിയ സ്‌കൂട്ടറിനാണ് തീ പിടിച്ചത്
സ്വന്തം ലേഖകൻ
ചെന്നൈ: ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്നത് തുടരുന്നു. ഇത്തവണ തമിഴ്‌നാട്ടിലെ കൃഷ്ണ ജില്ലയിലെ ഹൊസൂരിലാണ് സ്‌കൂട്ടറിന് തീപിടിച്ചത്.
ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്ബനിയിയിലെ ജീവനക്കാരനായ വാഹനഉടമ സതീഷ്‌കുമാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഓടുന്നതിനിടയില്‍ സ്‌കൂട്ടറിനു തീപിടിക്കുന്നതായി തോന്നിയ സതീഷ്‌കുമാര്‍ ചാടിയിറങ്ങിയതുകൊണ്ട് അപകടം ഒഴിവായി. ഓടിക്കൂടിയവര്‍ തീഅണക്കാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വര്‍ഷമാണ് സ്‌കൂട്ടര്‍ വാങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെല്ലൂരില്‍ കഴിഞ്ഞ ആഴ്ച ഒരു പിതാവും മകളും മരിച്ചിരുന്നു. ചാര്‍ജ് ചെയ്യുമ്ബോഴായിരുന്നു സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചത്.
നേരത്തെ മനപ്പാറെയ്, തിരിച്ചിറപ്പള്ളി എന്നിവിടങ്ങളിലും സ്‌കൂട്ടറിന് തീപിടിച്ചിരുന്നു. തെലങ്കാനയിലും സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ തീപിടിച്ചു. അന്നും ഒരാള്‍ മരിച്ചു.
സ്‌കൂട്ടര്‍ ശരിയായി പ്രവര്‍ത്തിക്കാത്തതുകൊണ്ട് ഒരാള്‍ തന്റെ സ്‌കൂട്ടര്‍ കത്തിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു.