ബേപ്പൂരിലും ‘വോട്ടിന് നോട്ട്’ വിവാദം; യുഡിഎഫ് പ്രാദേശിക നേതാവിനെതിരെ മുൻ കോൺഗ്രസ് പ്രവർത്തകൻ

Spread the love

കോഴിക്കോട്: കേരളം നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കുവാൻ ശ്രമവുമായി യുഡിഎഫ്.
പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ, ബേപ്പൂർ മണ്ഡലത്തിലും യുഡിഎഫ് നേതാക്കൾ പണം നൽകിയെന്ന പരാതിയുമായി മുൻ കോൺഗ്രസ് പ്രവർത്തകൻ രംഗത്തെത്തി.

video
play-sharp-fill

മുൻ കോൺഗ്രസ് പ്രവർത്തകനും മാറാട് സ്വദേശിയുമായ സ്വാമിനാഥനാണ് യുഡിഎഫ് നേതാവിനെതിരെ രംഗത്തുവന്നത്. കോൺഗ്രസ് പ്രാദേശിക നേതാവായ രാജീവൻ തിരുവച്ചിറ തനിക്ക് വോട്ട് ഉറപ്പിക്കാനായി പണം നൽകിയെന്നാണ് സ്വാമിനാഥന്റെ ആരോപണം.

എന്നാൽ ഈ ആരോപണം രാജീവൻ ശക്തമായി നിഷേധിച്ചു. സ്വാമിനാഥനുമായി തനിക്ക് നേരത്തെ ബന്ധമുണ്ടെന്നും വ്യക്തിപരമായ സഹായം മാത്രമാണ് നൽകിയതെന്നും തിരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് കണ്ണാടി പഞ്ചായത്തിൽ വോട്ടർക്ക് പണം നൽകിയെന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ രംഗത്തെത്തി. \\\

തന്നെ വേട്ടയാടാൻ കോൺഗ്രസ് തയ്യാറാക്കിയ തിരക്കഥയാണിതെന്ന് ശോഭ ആരോപിച്ചു. താൻ കണ്ണാടിയിൽ എത്തിയത് ക്യാൻസർ രോഗിയെ കാണാനാണെന്നും തന്റെ കാർ കോൺഗ്രസുകാർ പിന്തുടർന്നതായും അവർ പറഞ്ഞു. തന്റെ കൂടെയുള്ളവരോട് സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയതിനെയാണ് താൻ ചോദ്യം ചെയ്തത്.