തിരഞ്ഞെടുപ്പ് പ്രചാരണം: പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും; പൊതുസമ്മേളനത്തിലും റോഡ് ഷോയിലും പങ്കെടുക്കും

Spread the love

തൃശ്ശൂർ: യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരെ‍‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും.

രാവിലെ 11.30 ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തുന്ന പ്രിയങ്ക ഹെലികോപ്റ്റർ മാർഗ്ഗം ചാലക്കുടി മണ്ഡലത്തിലെ ചേരമാൻ പറമ്പ് മൈതാനത്തെത്തി പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും.

ഉച്ചക്ക് 2.30 ന് പത്തനംതിട്ടയിലെ പൊതുസമ്മേളനവും നാലുമണിക്ക് തിരുവനന്തപുരത്ത് റോഡ് ഷോയുമാണ് പ്രിയങ്ക ഗാന്ധിയുടെ മറ്റ് പരിപാടികള്‍. വൈകിട്ട് 5.20 ഓടെ പ്രിയങ്ക ഗാന്ധി ഡൽഹിക്ക് തിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group