video
play-sharp-fill

തേര്‍ഡ് ഐ ന്യൂസ്- ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് തെരഞ്ഞെടുപ്പ് പ്രവചന മത്സരം; വിജയികളെ ഇന്ന് വൈകുന്നേരം നാല് മണിക്ക് നറുക്കിട്ടെടുക്കും; മത്സരത്തില്‍ പങ്കെടുത്തത് 1316 പേര്‍; ഭൂരിഭാഗത്തിനും അടിപതറിയത് പാലായിലും പൂഞ്ഞാറിലും

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: കേരളം കാത്തിരുന്ന തെരഞ്ഞെടുപ്പ് ഫലം വന്നതോടെ തേര്‍ഡ് ഐ ന്യൂസ്- ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിനും തിരശ്ശീല വീഴുകയാണ്.

ഇന്ന് വൈകുന്നേരം നാല് മണിക്ക് തേര്‍ഡ് ഐ ന്യൂസ് ഓഫീസില്‍ വച്ച് വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്കിലും വാട്‌സ്ആപ്പിലുമായി 1316 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. രണ്ട് പേരാണ് ശരിയായ പ്രവചനം നടത്തിയത്.

കണിയാംകുളം ചെറിയാന്‍ ചാക്കോ, അമീന്‍ നൗഷാദ് എന്നിവരാണ് കോട്ടയത്തിന്റെ മനസ്സ് കൃത്യമായി വായിച്ചത്.

പൂഞ്ഞാറിലും പാലായിലുമാണ് മിക്കവര്‍ക്കും കണക്ക് കൂട്ടലുകള്‍ പിഴച്ചത്.

നിയമസഭയിലേക്ക് കോട്ടയത്ത് നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ കൃത്യമായി പ്രവചിച്ച ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് നല്‍കുന്ന എല്‍ഇഡി ടിവിയാണ് സമ്മാനമായി ലഭിക്കുക.