
വോട്ടെടുപ്പ് , 82 ബൂത്തുകളില്‍നിന്ന് തത്സമയ സംപ്രേക്ഷണം
സ്വന്തംലേഖകൻ
കോട്ടയം : കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ 82 പോളിംഗ് ബൂത്തുകളിലെ വോട്ടെടുപ്പ് തല്‍സമയം സംപ്രേക്ഷണം ചെയ്യും. ഐ.ടി മിഷന്റെ സഹകരണത്തോടെ ഈ ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു അറിയിച്ചു.
ക്രിട്ടിക്കല്‍, വള്‍നറബിള്‍, സെന്‍സിറ്റീവ് വിഭാഗങ്ങളിലെ പോളിംഗ് ബൂത്തുകളുടെ പട്ടികയില്‍ നിന്നാണ് വെബ് കാസറ്റിംഗ് നടത്തുന്നതിനുള്ള ബൂത്തുകളെ തിരഞ്ഞെടുത്തത്. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ ഈ ബൂത്തുകളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായത് കണക്കിലെടുത്താണിത്.
വെബ് കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്ന പോളിംഗ് കേന്ദ്രങ്ങളുടെ പട്ടിക നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തില്‍. ബൂത്തുകളുടെ എണ്ണം ബ്രാക്കറ്റില്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ -പുലിയന്നൂര്‍ ആശ്രമം എല്‍.പി സ്‌കൂള്‍ (2),
കടുത്തുരുത്തി – കീഴൂര്‍ ഗവണ്‍മെന്റ് എല്‍.പിഎസ്(4),
ഏറ്റുമാനൂര്‍- കുമരകം എസ്.എന്‍ കോളേജ് (2), ശ്രീ കുമാരമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (2),
വൈക്കം -ചെമ്പ് വിജയോദയം യു.പി. സ്‌കൂള്‍(3), ശ്രീനാരായണ എല്‍.പി.സ്‌കൂള്‍(1), കാട്ടിക്കുന്ന് എല്‍.പി സ്‌കൂള്‍(3), തുരുത്തുമ്മ എസ്.എന്‍.ഡി.പി ഓഫീസ് കെട്ടിടം(1), ഏനാദി എല്‍.പി സ്‌കൂള്‍(2), ബ്രഹ്മമംഗലം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ (2), ബ്രഹ്മമംഗലം വി.എച്ച്.എസ്(3), കരിപ്പാടം കാരുണ്യമാത എല്‍.പി സ്‌കൂള്‍(2), വരിക്കാംകുന്ന് ഹിന്ദു മിഷന്‍ എല്‍.പി സ്‌കൂള്‍ (2), മറവന്‍തുരുത്ത് ഗവണ്‍മെന്റ് യു.പി സ്‌കൂള്‍(3), കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (3), കുലശേഖരമംഗലം നസറത്ത് ഇക്ബാല്‍ മുഹമ്മദീയ യു. പി സ്‌കൂള്‍ (3), അക്കരപ്പാടം ഗവണ്‍മെന്റ് യു.പിസ്‌കൂള്‍ (2), ഇരുമ്പൂഴിക്കര ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍(2), വൈക്കപ്രയാര്‍ എസ്.എന്‍ എല്‍.പി സ്‌കൂള്‍(2), വൈക്കം വെസ്റ്റ്് ഗവണ്‍മെന്റ്് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍(3), പോളശ്ശേരി ഗവണ്‍മെന്റ് വെല്‍ഫെയര്‍ സ്‌കൂള്‍(2), ടിവിപുരം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍(2), ചെമ്മനത്തുകര ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍(4), ടി.വി.പുരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍(1), പള്ളിയാട് എസ്.എന്‍.യു.പി സ്‌കൂള്‍(1), കല്ലറ ശ്രീശാരദാവിലാസം യു. പി സ്‌കൂള്‍ (3) എന്നിവിടങ്ങളിലാണ്
കാഞ്ഞിരപ്പള്ളി – തമ്പലക്കാട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍(2),ചിറക്കടവ് വി.എസ.്‌യുപി. സ്‌കൂള്‍(1),ശ്രീ പത്മനാഭ വിലാസം എന്‍.എസ്.എസ്.യു.പി സ്്കൂള്‍(2),നായര്‍ സമാജം ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍(2), വാഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കൊടുങ്ങൂര്‍ (4), വാഴൂര്‍ ഗവണ്‍മെന്റ് എല്‍.പി.ജി സ്‌കൂള്‍ (1), എസ്.വി.ആര്‍.വി എന്‍.എസ്.എസ് ഹൈസ്‌കൂള്‍(2), കങ്ങഴ ഗവണ്‍മെന്റ് എല്‍.പി സ്്കൂള്‍(2)
പൂഞ്ഞാര്‍- ഈരാറ്റുപേട്ട നടക്കല്‍ മൂഹമ്മദ് മേത്തര്‍ മറിയുമ്മ യു.പി സ്‌കൂള്‍ (3), ഈരാറ്റുപേട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍(3),
ഈ കേന്ദ്രങ്ങളില്‍ കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് സൗകര്യം ബിഎസ്എന്‍എലും തടസ്സമില്ലാതെ വൈദ്യുതി കെ.എസ്ഇബിയും ഉറപ്പു വരുത്തും. അക്ഷയ പ്രോജക്ട്ുമായി ബന്ധപ്പെട്ട ഒരു സംരംഭകനേയും ബിഎസ്എന്‍എല്‍ എന്‍ജിനീയറെയും വെബ്കാസ്റ്റിംഗിനായി ഈ ബൂത്തുകളില്‍ നിയോഗിച്ചിട്ടുണ്ട്.