തദ്ദേശ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിനു പ്രാതിനിധ്യം ഉറപ്പാക്കണം: യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയ്ക്കു നൽകി

തദ്ദേശ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിനു പ്രാതിനിധ്യം ഉറപ്പാക്കണം: യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയ്ക്കു നൽകി

സ്വന്തം ലേഖകൻ

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ 30 ശതമാനം സീറ്റ് യുവജനങ്ങൾക്കു നൽകണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പിനു പ്രമേയം കൈമാറി.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ശബരീനാഥൻ എം.എൽ.എ, ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.എസ് നുസൂർ, റിയാസ് മുകോളി, റിജിൽ മാക്കുറ്റി, എസ്.എൻ ബാലു, സെക്രട്ടറിമാരായ ജോബിൻ ജേക്കബ്, സിജോ ജോസഫ്, അഡ്വ.ടോം കോര അഞ്ചേരിൽ, റോബി ഊട്ടുപുഴയിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോബി ഊടുപുഴയിൽ അവതാരകനായ പ്രമേയത്തിൽ ജിൻസൺ ചെറുമലയിലാണ് അനുപാതകമായത്. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഏക കണ്ഠമായണ് പ്രമേയം പാസാക്കിയത്.
തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിനു അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് പ്രമേയത്തിന്റെ ഉള്ളടക്കം.

പാർട്ടി പ്രതിസന്ധിഘട്ടത്തിലായിരുന്നപ്പോൾ കയ്യും മെയ്യും മറന്നാണ് യൂത്ത് കോൺഗ്രസ് മാതൃസംഘടനയ്ക്കു വേണ്ടി രംഗത്തിറങ്ങിയത്. പോരാട്ടത്തിനായി തെരുവിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തല്ലുകൊള്ളുകയും, കേസിൽ പെടുകയും ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അർഹമായ പരിഗണന നൽകണമെന്നാണ് പ്രമേയം ഡി.സി.സി യോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ് കാലത്ത് സേവനത്തിലും അനിവാര്യമായ സമരങ്ങളിലും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പ്രവർത്തനത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല . സ്ഥാനാർഥി നിർണ്ണയ സമിതികളിൽ മണ്ഡലം പ്രസിഡന്റുമാരെ ഉൾപ്പെടുത്താനുള്ള കെപിസിസി തീരുമാനം ശുഭസൂചനയാണ് എന്നു ഷാഫി പറമ്പിൽ പറഞ്ഞു
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്ഥാനാർത്ഥികളുടെ പട്ടിക സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനു കൈമാറി.