
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിസ്ഥിതി സൗഹൃദ സമീപനം ഉറപ്പാക്കുന്നതിനായി ഹരിതചട്ടം കര്‍ശനമായി നടപ്പിലാക്കുമെന്ന് ശുചിത്വമിഷന് കോട്ടയം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനുപയോഗിക്കുന്ന പരസ്യങ്ങള്‍, ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവയില്‍ പുനഃചംക്രമണം ചെയ്യാനാവാത്ത സാമഗ്രികള്‍ പൂര്‍ണമായും ഒഴിവാക്കണം.
പൂര്‍ണമായും കോട്ടണ്‍ കൊണ്ടോ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത പോളിഎത്തിലീന്‍ പോലുള്ള പരിസ്ഥിതി സൗഹൃദവും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കള്‍കൊണ്ടോ ഉപയോഗിച്ച പ്രചാരണത്തിന് ഉപയോഗിക്കാവൂ.
കൊടി തോരണങ്ങള്‍, ലഘുലേഖകള്‍ എന്നിവയും പ്ലാസ്റ്റിക്-പിവിസി വിമുക്തമായിരിക്കണം. സമ്മേളനങ്ങളും പരിശീലനങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഡിസ്പോസിബിള്‍ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷണം വാഴയിലയിലോ, സ്റ്റീല്‍ അല്ലെങ്കില്‍ ഗ്ലാസ്സ് പാത്രങ്ങളിലോ മാത്രം വിതരണം ചെയ്യണം. പോളിംഗ് സ്റ്റേഷനുകള്‍, പോളിംഗ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജൈവ – അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചു നിക്ഷേപിക്കുവാന്‍ ബിന്നുകള്‍ സ്ഥാപിക്കണം.
വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ പ്രചാരണ സാമഗ്രികള്‍ ശേഖരിച്ച് ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ ഫീയോടു കൂടി കൈമാറേണ്ടതും സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉത്തരവാദിത്തമാണെന്നും ജില്ലാ ശുചിത്വമിഷന് അറിയിച്ചു.



