വിവാഹക്ഷണക്കത്തില്‍ മോദിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥന..തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു..
സ്വന്തംലേഖകൻ
കോട്ടയം : വിവാഹക്ഷണക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച ഉത്തരാഖണ്ഡ് സ്വദേശിക്കെതിരെ തിരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി. സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഉത്തരാഖണ്ഡ് സ്വദേശിയായ ജഗദീഷ് ചന്ദ്ര ജോഷിയ്ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.മകന്റെ വിവാഹത്തോടനുബന്ധിച്ച് തയ്യാറാക്കിയ ക്ഷണക്കത്തിലാണ് മോദിക്ക് വോട്ട് ചെയ്യണമെന്ന് ജഗദീഷ് അഭ്യര്‍ത്ഥിച്ചത്. ഉപഹാരങ്ങള്‍ വേണ്ടെന്നും വധുവിനേയും വരനേയും അനുഗ്രഹിക്കാന്‍ എത്തുന്നതിന് മുന്‍പായി ഏപ്രില്‍ 11 ന് രാജ്യതാല്‍പര്യത്തിന് വേണ്ടി മോദിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു ജഗദീഷിന്റെ ആവശ്യം.സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്ക് മുന്‍പാകെ ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നോട്ടീസ് ലഭിച്ചതിന് പിന്നാലെ ക്ഷമചോദിച്ച് ജഗദീഷ് രംഗത്തെത്തി. കുട്ടികളാണ് ക്ഷണക്കത്തിനുവേണ്ടിയുള്ള വാചകങ്ങള്‍ തയ്യാറാക്കിയതെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകം ചായ്‌വില്ലെന്നും ജഗദീഷ് പറഞ്ഞു.