
സ്വന്തംലേഖകൻ
കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് കെട്ടിവെച്ച കാശ് പോലും ലഭിക്കാതെ പതിമൂന്ന് സ്ഥാനാർത്ഥികൾ. പതിമൂന്ന് പേരും എൻഡിഎ സ്ഥാനാർത്ഥികളാണ് എന്നുള്ളതാണ്. എറണാകുളത്ത് മത്സരിച്ച് പരാജയപ്പെട്ട അൽഫോൺസ് കണ്ണന്താനം, വയനാട് രാഹുൽ ഗാന്ധിയോട് തോറ്റ തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെ പതിമൂന്ന് പേർക്കാണ് കെട്ടിവെച്ച കാശ് പോലും ലഭിക്കാത്തത്.
എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും പി രാജീവുമായിരുന്നു അൽഫോൺസ് കണ്ണന്താനത്തിന്റെ എതിരാളികൾ. 1,37,749 വോട്ടുകളാണ് കണ്ണന്താനത്തിന് ലഭിച്ചത്. തുഷാർ വെള്ളാപ്പള്ളിക്ക് ലഭിച്ചത് 78,816 വോട്ടുകളായിരുന്നു. കണ്ണൂരിൽ കെ സുധാകരനും പി കെ ശ്രീമതിക്കും എതിരെ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി സി കെ പത്മനാഭനാണ് എറ്റവും കുറവ് വോട്ട് ലഭിച്ചത്. 68,509 വോട്ടാണ് പത്മനാഭന് ലഭിച്ചത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിൽ പത്മനാഭൻ ദിവസങ്ങളോളം നിരാഹാരം കിടന്നിരുന്നു. ശബരിമല വിഷയം.പത്മനാഭന് വോട്ട് നേട്ടമുണ്ടാക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ.
കെട്ടിവെച്ച കാശ് പോയ മറ്റ് സ്ഥാനാർത്ഥികൾ

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാസർഗോഡ്- രവീശ തന്ത്രി കുണ്ടാർ (176049)
ഇടുക്കി- ബിജു കൃഷ്ണൻ (78,648)
മാവേലിക്കര-തഴവ സഹദേവൻ (133546)
കോഴിക്കോട്- പ്രകാശ് ബാബു (161216)
വടകര- വി കെ സജീവൻ (80128)
മലപ്പുറം- ഉണ്ണികൃഷ്ണൻ (82332)
ആലത്തൂർ- ടി വി ബാബു (89,837)
കൊല്ലം- കെ വി സാബു (103339)
എൻഡിഎ സ്ഥാനാർത്ഥികളായി തിരുവനന്തപുരത്ത് മത്സരിച്ച കുമ്മനം രാജശേഖരൻ, പാലക്കാട് മത്സരിച്ച സി കൃഷ്ണകുമാർ, കോട്ടയത്ത് പി സി തോമസ്, തൃശൂരിൽ സുരേഷ് ഗോപി, ആലപ്പുഴയിൽ കെ എസ് രാധാകൃഷ്ണൻ, പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ, ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രൻ എന്നിവർക്ക് മാത്രമാണ് കെട്ടിവെച്ച കാശ് ലഭിക്കുക. പോൾ ചെയ്ത വോട്ടിൽ സാധുവായ വോട്ടിന്റെ ആറിൽ ഒന്ന് നേടിയാൽ മാത്രമാണ് കെട്ടിവെച്ച തുക ലഭിക്കുക.