
സ്വന്തംലേഖകൻ
കോട്ടയം : ദേശിയ തലത്തിൽ എൻഡിഎ വൻ മുന്നേറ്റം കാഴ്ച വേക്കുന്നു. 427 സീറ്റുകളിലെ ലീഡ് നിലയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. 321 സീറ്റുകൾ ബിജെപി നേടിക്കഴിഞ്ഞു. പൊള്ളുന്ന ചൂടിലും സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്പർശിച്ചുള്ള വളരെ വിജയകരമായ പ്രചാരണമായിരുന്നു പ്രധാനമന്ത്രി നേരിട്ട് നടത്തിയത്. ഫെബ്രുവരി മുതൽ മേയ് വരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവിൽ മോദി സന്ദർശിക്കാത്ത ഒരു സ്ഥലം പോലും രാജ്യത്തില്ലെന്നും അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഏറ്റവും വിപുലമായ പ്രചാരണമാണ് പാർട്ടി ഇത്തവണ നടത്തിയത്. 2014-ലെ സീറ്റുകളേക്കാൾ കൂടുതൽ സീറ്റുകളിൽ മുന്നിലാണ് ബിജെപിയിപ്പോൾ. സ്വന്തം റെക്കോഡ് തിരുത്തിയാണ് ബിജെപി മുന്നിൽപ്പോകുന്നത്. അഭിപ്രായ സർവേകളും എക്സിറ്റ് പോളുകളും പ്രവചിച്ചതുപോലെ ബംഗാളിൽ ബിജെപി അതിശക്തമായി മുന്നേറുകയാണ്. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് നേടിയിട്ടുണ്ട്. ഗാന്ധി നഗറില്‍ അമിത് ഷായും വോട്ടണ്ണലിന്റെ തുടക്കം മുതലേ ലീഡ് നേടി. ദൽഹിയില്‍ എല്ലായിടത്തും ബിജെപി മുന്നിലാണ്. കര്‍ണാടക, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ എന്‍ഡിഎയാണ് മുന്നേറുന്നത്.തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിനാണ് ലീഡ്. ബിജെപിക്കെതിരെ രൂപം കൊണ്ട എസ്പി-ബിഎസ്പി സഖ്യം ബിഹാറിലും ഉത്തര്‍പ്രദേശിലും തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്.


