video
play-sharp-fill

കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ചെന്നിത്തല പ്രതികരിച്ചു. .കുട്ടനാട് സീറ്റ് സംബന്ധിച്ച് ആരുമായും ഒരു ചർച്ചയും നടന്നിട്ടില്ല. ഇക്കാര്യങ്ങൾ തീരുമാനിക്കുക യുഡിഎഫാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.കുട്ടനാട് സീറ്റ് ഏറ്റെടുത്തേക്കുമെന്ന സൂചന നൽകി നേരത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് വന്നിരുന്നു. പാലാ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും, കുട്ടനാട്ടിൽ വിജയത്തിനായിരിക്കും മുഖ്യ പരിഗണനയെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന തുടർന്നാണ് വിവാദങ്ങൾ ഉയർന്നത്.