video
play-sharp-fill

അർഹതയില്ലാത്ത കസേരയിൽ കയറിയിരിക്കുന്നവർ വിവരമില്ലായ്മയുടെ പര്യായം : എൽദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ എം.എ നിഷാദ്

അർഹതയില്ലാത്ത കസേരയിൽ കയറിയിരിക്കുന്നവർ വിവരമില്ലായ്മയുടെ പര്യായം : എൽദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ എം.എ നിഷാദ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്പ്രിംക്‌ളർ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കുടുംബത്തിന് സ്പ്രിംക്‌ളർ കമ്പനി സിഇഒയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൽദോസ് കുന്നപ്പിള്ളി ആരോപിച്ചത്.

സ്പ്രിംക്‌ളർ കമ്പനി സിഇഒയുടെ വീട്ടിൽ ഇവർ സന്ദർശനം നടത്തിയെന്നും എൽദോസ് കുന്നപ്പിള്ളി ആരോപിച്ചിരുന്നു.തന്റെ അധികാരം ഉപയോഗിച്ച് സ്പ്രിംക്‌ളർ കമ്പനിയെ വലുതാക്കാൻ സാധിക്കുമെന്നാണോ മുഖ്യമന്ത്രി കരുതിയിരിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി ചോദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽദോസ് കുന്നപ്പിള്ളിയുടെ ആരോപണത്തിൽ പ്രതികരിച്ച് സംവിധായകനായ എം എ നിഷാദ് രംഗത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് നിഷാദ് പ്രതികരിച്ചിരിക്കുന്നത്.

അർഹതയില്ലാത്തകസേരയിൽ,കയറിയിരിക്കുന്നവൻ,വിവരമില്ലായ്മയുടെ പര്യായം മാത്രമല്ല…പുസ്തകം വായിക്കണം..അറിവ് സമ്പദിക്കണം…കുറഞ്ഞ പക്ഷമെന്നും എംഎ നിഷാദ് കുറ്റപ്പെടുത്തുന്നു.

എംഎ നിഷാദിന്റെ കുറിപ്പിന്റെ പൂർണരൂപം

ഇന്ത്യാ രാജ്യത്തെ ഏറ്റവും വലിയ മരയൂളയാണിവൻ..പട്ടിയുടെ ഭൃഷ്ടത്തിൽ കൈവെച്ച് നിൽക്കുന്നവൻ.പേര് എൽദോസ് കുന്നപ്പള്ളി..എം എൽ എ..പെരുമ്പാവൂരുളളവരെ സമ്മതിക്കണം ഈ ബോറനേ സഹിക്കുന്നതിൽ…പച്ച കളളം ഒരുളുപ്പുമില്ലാതെ മാധ്യമങ്ങളുടെ മുന്നിൽ വിളമ്പുന്ന ഇവനെ എന്താണ് വിളിക്കേണ്ടത്..

രാഷ്ട്രീയം പറയാനറിയില്ലെങ്കിൽ വേറെ പണിക്ക് പോണമടോ കുന്നപ്പളളി…അർഹതയില്ലാത്ത കസേരയിൽ,കയറിയിരിക്കുന്നവൻ,വിവരമില്ലായ്മയുടെ പര്യായം മാത്രമല്ല…പുസ്തകം വായിക്കണം..അറിവ് സമ്പാദിക്കണം…കുറഞ്ഞ പക്ഷം ഒരാരോപണം ഉന്നയിക്കുമ്പോൾ അതിന്റെ നിച സ്ഥിതി എന്താണെന്നെങ്കിലും അറിഞ്ഞിരിക്കണം…അല്ലാതെ ഗ്രന്ഥം ചുമക്കുന്ന കഴുതയാവരുത്…