play-sharp-fill
ആളുകളെ കുരുതി കൊടുത്ത് തൊടുപുഴ ന​ഗരസഭ: സ്ലാബില്ലാത്ത ഓടയിലേക്ക് കാൽ വഴുതി വീണ് എഴുപത്തഞ്ച്കാരൻ മരിച്ചു; ഓടയിലെ കമ്പി തലയിൽ തറച്ച് മരണം; ന​ഗരത്തിലെ പലയിടങ്ങളിലും ഓടയ്ക്കും സ്ലാബില്ല; അധികൃതരുടെ അനാസ്ഥയ്ക്ക് ജീവന്റെ വില

തൊടുപുഴ: സ്ലാബില്ലാത്ത ഓടയിലേക്ക് കാൽ വഴുതി വീണ് വൃദ്ധൻ മരിച്ചു. തൊടുപുഴ ഇളംദേശം സ്വദേശി ബഷീർ (75) ആണ് മരിച്ചത്. ഓടയിലെ കമ്പി തലയിൽ തറച്ചാണ് മരണം സംഭവിച്ചത്.

നഗരത്തിലെ കിഴക്കേയറ്റത്ത് തിങ്കളാഴ്ച വൈകീട്ടോടെ ആയിരുന്നു അപകടം. ഭക്ഷണപ്പൊതിയുമായി നടന്ന് വരികയായിരുന്നു ബഷീർ.

കിഴക്കേയറ്റം കവലയിൽ വച്ച് ഭക്ഷണപ്പൊതി താഴെപ്പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കുനിഞ്ഞ് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി സ്ലാബില്ലാത്ത ഓടയിലേക്ക് വീഴുകയായിരുന്നു.

ജില്ലാ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണം സംഭവിച്ചു.

നഗരത്തിൽ പലയിടത്തും ഓടയ്ക്ക് മുകളിൽ സ്ലാബില്ലെന്ന വിമർശനം ഉയരുകയാണ്.

അധികൃതരുടെ അനാസ്ഥകൊണ്ടുണ്ടായ മരണത്തിന് സർക്കാർ മറുപടി പറയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.