video
play-sharp-fill
ലഹരി വസ്തുകൾ ഉപയോഗിക്കുകയും രഹസ്യമായി വില്പന നടത്തുന്നുണ്ടെന്നും വീട്ടിൽ അറിയിച്ച വൈരാ​ഗ്യം; മധ്യവയസ്കനെ കുത്തിപ്പരിക്കേല്പിച്ച യുവാവ് അറസ്റ്റിൽ

ലഹരി വസ്തുകൾ ഉപയോഗിക്കുകയും രഹസ്യമായി വില്പന നടത്തുന്നുണ്ടെന്നും വീട്ടിൽ അറിയിച്ച വൈരാ​ഗ്യം; മധ്യവയസ്കനെ കുത്തിപ്പരിക്കേല്പിച്ച യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

പഴയങ്ങാടി: പുതിയങ്ങാടി മൊട്ടാമ്പ്രത്ത് വച്ച് മധ്യവയസ്കന് കുത്തേറ്റു. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ മൊട്ടാമ്പ്രത്തെ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുകയായിരുന്ന ചാപ്പയിൽ അഷറഫി (47 )നെ വഴിയിൽ തടഞ്ഞു നിർത്തി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതിയായ ചൂട്ടാട് ഏരിപ്രത്തെ ബൈത്തുറഹ്മയിലെ താമസക്കാരനായ കെഎം ഇജാസി (26) നെ പഴയങ്ങാടി പോലീസ് ഇൻസ്‌പെക്ടർ ടി.എൻ സന്തോഷ് കുമാറും സംഘവും താമസ സ്ഥലത്ത് നിന്ന് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇജാസ്‌ കുറെ നാളുകളായി ലഹരി വസ്തുകൾ ഉപയോഗിക്കുകയും രഹസ്യമായി വില്പന നടത്തുന്നുണ്ടെന്നും വീട്ടിൽ അറിയിച്ച വൈരാഗ്യത്തിലാണ് പ്രതി അഷ്‌റഫിനെ ആക്രമിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം.

പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പഴയ ങ്ങാടി , പുതിയങ്ങാടി പ്രദേശങ്ങളിൽ സിന്തറ്റിക്ക് മയക്കുമരുന്ന് ഉൾപ്പെടെയുള്ളവയുടെ വിൽപന വ്യാപകമായിരിക്കുകയാണ്.