
ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ തീയിട്ട അക്രമി പിടിയിലായെന്ന് സൂചന ; ഷാരൂഖ് സെയ്ഫിയെ പിടികൂടിയത് ഉത്തർപ്രദേശിൽ നിന്നും; ഭീകരവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയെന്നാണ് റിപ്പോർട്ട്; വ്യക്തമായ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല
സ്വന്തം ലേഖകൻ
കോഴിക്കോട്: ലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീവെച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. ഉത്തർപ്രദേശിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഉത്തർപ്രദേശിലെ ബുലന്ത്ഷഹർ എന്ന സ്ഥലത്തുനിന്നാണ് നോയിഡ സ്വദേശിയായ ഷാരൂഖ് സെയ്ഫിയെ ഭീകരവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ഞയറാഴ്ച്ച രാത്രി 9.30 ഓടെയാണ് ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ അക്രമി യാത്രക്കാർക്ക് നേരെ പെട്രോൾ തളിച്ച് തീയിട്ടത്. ട്രെയിൻ എലത്തൂരിൽ നിന്ന് പോയതിന് ശേഷമാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ റെയിൽവെ ട്രാക്കിൽ നിന്ന് മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തിയിരുന്നു
Third Eye News Live
0