video
play-sharp-fill

ബിരിയാണിയ്ക്ക് ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ അടിച്ചു തകർത്ത സംഭവം ; ഏലപ്പാറയിൽ യുവാവ് പൊലീസ് പിടിയിൽ

ബിരിയാണിയ്ക്ക് ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ അടിച്ചു തകർത്ത സംഭവം ; ഏലപ്പാറയിൽ യുവാവ് പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി : ഏലപ്പാറയിൽ ബിരിയാണിക്ക് ഗ്രേവി കുറഞ്ഞുപോയതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ.

ഹോട്ടൽ അടിച്ചു തകർത്ത ഏലപ്പാറ പള്ളിക്കുന്ന് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന മാക്‌സൺ(28) ആണ് പൊലീസ് പിടിയിലായത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഏലപ്പാറയിലെ അഭിലാഷ് ഹോട്ടലിലായിരുന്നു ആക്രമണം അരങ്ങേറിയത്. മാക്‌സണും സുഹൃത്തുക്കളും ചേർന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കഴിക്കാനായി ഓർഡർ ചെയ്ത ബിരിയാണിക്കൊപ്പം ഗ്രേവി കുറവാണെന്ന് പറഞ്ഞ് സംഘം സപ്ലൈയറോടും ജീവനക്കാരോടും തട്ടിക്കയറുകയായിരുന്നു. ഇതോടെ ഹോട്ടലിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു.

ഹോട്ടൽ ജീവനക്കാരെ മർദിച്ച സംഘം ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ളവരെയും മർദ്ദിക്കുകയും ചെയ്തു. മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഇവർ മടങ്ങിയത്.

തുടർന്ന് പീരുമേട് പ്രിൻസിപ്പൽ എസ്.ഐ. രതീഷ് ഗോപിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് പൊലീസ് ചെയ്തത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കൂട്ടു പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.