Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പീരുമേട്: വീണ്ടും തോട്ടംതൊഴിലാളികള്‍ക്ക് നേരെ എസ്റ്റേറ്റ് ഉടമകളുടെ ക്രൂരത.

എസ്റ്റേറ്റ് ഉടമകള്‍ 150 മീറ്റര്‍ ദൂരത്തെ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാകാത്തതിനാല്‍ രോഗിയായ വൃദ്ധയെ തോട്ടംതൊഴിലാളികള്‍ത് ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ടി വന്നു. ഏലപ്പാറ- കൊച്ചുകരിന്തരുവി 38 ഭാഗത്തുള്ള 80കാരിയെയാണ് റോഡില്ലാത്തതിനാല്‍ ചുമന്നുകൊണ്ട് പോകേണ്ടി വന്നത്. തോട്ടം ഉടമകള്‍ കനിഞ്ഞാല്‍ ഈ പ്രദേശത്ത് താമസിക്കുന്ന 200 കുടുംബങ്ങള്‍ക്ക് റോഡില്‍ കൂടി യാത്ര ചെയ്യാനും വാഹനങ്ങളില്‍ എത്താനും കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏലപ്പാറ- കൊച്ചുകരിന്തരുവി റോഡില്‍ നിന്ന് 38 ഭാഗത്തേയ്ക്ക് പ്രധാന റോഡില്‍ നിന്ന് 150 മീറ്റര്‍ ദൂരമാണുള്ളത്. പുതിയ റോഡ് നിര്‍മ്മിച്ചാല്‍ പ്രദേശവസിക്കള്‍ക്കും എസ്റ്റേറ്റിനും ഒരുപോലെ പ്രയോജനം ചെയ്യും.

ഏലപ്പാറ ഗ്രാമപഞ്ചായത്ത് മുഖേനയും ഈ ആവശ്യം ഉന്നയിച്ച്‌ എസ്റ്റേറ്റ് മാനേജ്‌മെന്റിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും ഒഴിഞ്ഞ് മാറി തടസവാദങ്ങള്‍ ഉന്നയിച്ച മാനേജ്‌മെന്റ് ഏതാനും മാസങ്ങള്‍ക്ക് മുൻപ് പണിത റിസോര്‍ട്ടിന് വേണ്ടി റോഡിന് സ്ഥലം നല്‍കി. റിസോര്‍ട്ട് ഉടമകള്‍ റോഡ്പണി പൂര്‍ത്തിയാക്കി. ദശാബ്ദങ്ങളായി ഇവിടെ താമസിക്കുന്ന കര്‍ഷകരും കൂലിപ്പണിക്കാരുമാണ് വാഹനമെത്താന്‍ കഴിയുന്ന റോഡ് എന്ന ആവശ്യം ഉന്നയിക്കുന്നത്

നാട്ടുകാര്‍ക്ക് അനുവാദം നല്‍കാതെ റിസോര്‍ട്ട് ഉടമക്ക് പോകാന്‍ സ്വകാര്യ റോഡ് നല്‍കിയ തോട്ടമുടമകളുടെ നടപടികള്‍ക്കെതിരെ നാട്ടുകാര്‍ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.