video
play-sharp-fill

ഇലന്തൂര്‍ ഇരട്ട നരബലി കേസ്; മുഹമ്മദ് ഷാഫി കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച പത്മയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി

ഇലന്തൂര്‍ ഇരട്ട നരബലി കേസ്; മുഹമ്മദ് ഷാഫി കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച പത്മയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി

Spread the love

 

കൊച്ചി: ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച കൊല്ലപെട്ട പത്മയുടെ സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.

മുഹമ്മദ് ഷാഫിയെ പണമിടപാട് സ്ഥാപനത്തിലെത്തിച്ച്‌ തെളിവെടുത്താണ് പൊലീസ് സ്വര്‍ണാഭണങ്ങള്‍ കണ്ടെടുത്തത്. കൊച്ചി ഗാന്ധിനഗറിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പത്മയുടെ 39 ഗ്രാം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മുഹമ്മദ് ഷാഫി പണയം വച്ചിരുന്നത്.

ഒരു ലക്ഷത്തി പതിനായിരം രൂപയാണ് സ്വര്‍ണം പണയം വച്ച്‌ ഇവിടെ നിന്ന് മുഹമ്മദ് ഷാഫി വാങ്ങിയിരുന്നത്. ഇതില്‍ നാല്‍പതിനായിരം രൂപ ഭാര്യക്ക് നല്‍കിയെന്നാണ് മുഹമ്മദ് ഷാഫി പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. തെളിവെടുപ്പിന് കൊണ്ടുവരുന്നതിന് മുമ്ബ് മുഹമ്മദ് ഷാഫിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയിരുന്നു. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച്‌ ഇയാളുടെ ഡിഎന്‍എ സാമ്ബിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group