കോട്ടയം ജില്ലയിൽ ഇന്ന് (18-10-2022) പൂഞ്ഞാർ, ഗാന്ധിനഗർ, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ ഇന്ന് (18-10-2022) പൂഞ്ഞാർ, ഗാന്ധിനഗർ, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് വർക്ക് ഉള്ളതിനാൽ കുഴുമ്പള്ളി, മലയിഞ്ചിപ്പാറ, മങ്കുഴിക്കുന്ന്
എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 8.30 മുതൽ 4 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഉള്ള, ബ്രിട്ടെക്സ്, ഗുരു മന്ദിരം, പെരുമ്പനച്ചി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
3. ഗാന്ധിനഗർ ഇലെക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, സബ്‌സ്റ്റേഷൻ മുതൽ BSNL എക്സ്ചേഞ്ച്, ഉറുമ്പൻകുഴി വരെയുള്ള ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
4. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെട്ടിത്തുരുത്ത് , എല്ലുകുഴി , ആറ്റുവാക്കരി , പറാൽ , പാലക്കുളം , കുമരങ്കേരി , വണ്ടിപ്പേട്ട , വട്ടപ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും .
5. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ആനയിളപ്പ്,പത്താഴപ്പടി, ഒന്നാം മൈൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
6. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ മലമേൽ കാവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5 വൈദ്യുതി മുടങ്ങും.
6. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാത്തനാംപതാൽ , ആലപ്പാട്ടുപടി, മുണ്ടനാകുളം, പാനാപ്പള്ളി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും നടേപീടിക, വട്ടുകളം, ഇടയ്ക്കാട്ടുകുന്ന്, താവളത്തിൽ പടി, ചെന്നാ മറ്റം, കിസാൻ കവല, പടിഞ്ഞാറ്റക്കര , കൂരോപ്പട കവല ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.
7. വാകത്താനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ നൊച്ചുമൺ,പിച്ചനാട്ടുകുളം, തൊമ്മിപ്പീടിക, പൊങ്ങന്താനം, അസംപ്ഷൻ, വെള്ളുകുന്ന്, മുടിത്താനംകുന്ന്, കൺഡ്രാമറ്റം, കൊണ്ടോടിപ്പടി, അട്ടച്ചിറ,CSI, എമറാൾഡ്, പുതുശ്ശേരിടവർ, പന്ത്രണ്ടാംകുഴി,കാടമുറി, പാണകുന്ന്, പന്നിക്കൊട്ടുപാലം, ചക്കഞ്ചിറ, മാമ്പഴക്കുന്ന്, ഓട്ടപ്പുന്നക്കൽ,ഇരവുചിറ, ഇരവുചിറ ടവർ എന്നീ ട്രാൻസ് ഫോർമറുകളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
8. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ 8.30 മുതൽ 5. 30 വരെ അമനകര ടവർ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
9.മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴക്കേടത്ത് പടി, പണിക്കമറ്റം, ഇടപ്പള്ളി, പാണ്ഡവർ കളരി ഭാഗങ്ങളിൽ രാവിലെ 10 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും
10. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സെന്റ് മാർക്സ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.