
എറണാകുളത്ത് വള്ളംമറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി ; കാണാതായ മറ്റ് രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു
സ്വന്തം ലേഖകൻ
കൊച്ചി: എളങ്കുന്നപ്പുഴയിൽ വച്ച് കഴിഞ്ഞ ദിവസം വള്ളംമറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ നായരമ്പലം സ്വദേശി സന്തോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
സന്തോഷിന്റെ മൃതദേഹം തീരത്തടിയുകയായിരുന്നു. സന്തോഷിനൊപ്പം വള്ളംമറിഞ്ഞ് കാണാതായ മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എളങ്കുന്നപ്പുഴയിൽ വള്ളംമറിഞ്ഞു മൂന്നു മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. സന്തോഷിന് പുറമെ പുക്കാട് സ്വദേശി സിദ്ധാർത്ഥൻ, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്.
ഇവർക്കൊപ്പം കൂടെയുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെടുകയായിരുന്നു. കാണാതായ മത്സ്യത്തൊഴിലാളികൾക്കായി പൊലീസും ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.
Third Eye News Live
0