
കോട്ടയം: പ്രഭാതഭക്ഷണം ഊർജ്ജസ്വലവും രുചികരവുമായിരിക്കുമ്പോള് ആ ദിവസം മുഴുവൻ നമുക്ക് ഉന്മേഷം ലഭിക്കുന്നു.
ഇഡ്ഡലിയും ദോശയും വീട്ടിലെ സ്ഥിരം വിഭവങ്ങളായെങ്കിലും ഇവയോടൊപ്പം ചട്ണികളോ സാമ്പാറോ കഴിക്കുമ്പോള്‍ പലപ്പോഴും പതിവ് തോന്നാം. ഈ പ്രശ്നത്തിന് പരിഹാരമായി എഗ്ഗ് ചട്ണി തയ്യാറാക്കാം. മുട്ടയുടെ പോഷകഗുണവും, വറ്റല്‍മുളകിന്റെ എരിവും, വെളുത്തുള്ളിയുടെ മണവും ചേർന്ന എഗ്ഗ് ചട്ണി.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
വറ്റല്‍മുളക്
വെളുത്തുള്ളി
തക്കാളി
സവാള
വെളിച്ചെണ്ണ
ഉപ്പ്
മഞ്ഞള്‍പ്പൊടി
മുട്ട
തയ്യാറാക്കുന്ന വിധം
ഒരു പാനെ അടുപ്പില്‍ വച്ച് ചൂടാക്കുക. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായതിനു ശേഷം വറ്റല്‍മുളക് അതില്‍ വറുത്ത് മാറ്റി വെക്കുക. അതേ പാനില്‍ വെളുത്തുള്ളി ചേർത്ത് വറുത്ത് മാറ്റി സൂക്ഷിക്കുക. പാനില്‍ സവാള, തക്കാളി എന്നിവ അരിഞ്ഞ് വഴറ്റുക. വറുത്തെടുത്ത വറ്റല്‍മുളകും, വെളുത്തുള്ളിയും, വഴറ്റിയ തക്കാളിയും സവാളയും വേവിച്ച മുട്ടയും മിക്സിയില്‍ മാറ്റി നന്നായി അരച്ച് മിശ്രിതമാക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി ചേർത്ത് അരക്കുക. മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ ചേർത്ത് താളിപ്പ് തയ്യാറാക്കുക. ഈ താളിപ്പ് അരച്ച മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി കലർത്തി സൂക്ഷിക്കുക. ദോശക്കും ഇഡ്ഡലിക്കും ഒപ്പം രുചിച്ചു നോക്കുക.
വെളിച്ചെണ്ണ, മുളക്, വെളുത്തുള്ളി, തക്കാളി, മുട്ട എന്നിവയുടെ സമന്വയത്തോടെ തയ്യാറാക്കിയ എഗ്ഗ് ചട്ണി പ്രഭാതഭക്ഷണത്തിന് പുതിയ രുചിയും പോഷകവും നല്കുന്നു. ഇത് കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ്.



