
ശരീരത്തിനാവശ്യമായ പ്രോട്ടീൻ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട.
മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളെക്കുറിച്ചും ദിവസവും മുട്ട കഴിക്കുന്നതു കൊണ്ടുള്ള പ്രയോജനത്തെക്കുറിച്ചും അറിയേണ്ടത് അത്യാവശ്യമാണ്.
ഒരു ഇടത്തരം മുട്ടയിൽ ഏകദേശം 80–85 കലോറി, 6.6 ഗ്രാം പ്രോട്ടീൻ, 7 ഗ്രാം ഫാറ്റ്, കൊളസ്ട്രോൾ 213 എന്ന അളവിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിനാവശ്യമായ പ്രധാനപ്പെട്ട 24 അമിനോ ആസിഡുകളുണ്ട്. അവയിൽ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന 9 അമിനോ ആസിഡുകൾ അടങ്ങിയിട്ടുള്ള ഒരേ ഒരു ഭക്ഷണം മുട്ടയാണ്.
മുട്ടയിലെ പോഷകങ്ങൾ വെള്ളക്കരുവിലും മഞ്ഞക്കരുവിലും വ്യത്യസ്തമാണ്. മുട്ടയുടെ വെള്ളയിൽ കൂടുതൽ ഉള്ളത് പ്രോട്ടീൻ ആണ് (Albumin protein). മഞ്ഞക്കരുവിൽ ബാക്കി പ്രോട്ടീൻ, കൊളസ്ട്രോൾ, ഫാറ്റ് ഇവയാണ്. അതുപോലെ തന്നെ Vit. A, D, E ധാരാളം മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
Vit. B12, folic acid, iron, Calcium, Copper, Phospherous എന്നിവ ധാരാളമായി മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്നു. മുട്ടയുടെ വെള്ളക്കരുവിൽ ഫാറ്റ്, കൊളസ്ട്രോൾ ഫ്രീ ആണ്.
കുട്ടികളെ സംബന്ധിച്ച് മുട്ട വളരെ പ്രധാനപ്പെട്ടതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. കരളിൽ ഫാറ്റ് അടിഞ്ഞു കൂടുന്നതു തടയാനും കോളിൻ സഹായിക്കുന്നു. കണ്ണുകളുടെ സംരക്ഷണത്തിന് മുട്ട വളരെ സഹായിക്കുന്നു.
മുട്ടയിൽ ധാരാളം ഒമേഗ –3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഭാരനിയന്ത്രണം, എല്ലുകളുടെ സംരക്ഷണം, രക്തസമ്മർദം നിയന്ത്രിക്കൽ, സ്ട്രോക്ക് റിസ്ക് കുറയ്ക്കുന്നു. ശരിയ്ക്കും പറഞ്ഞാൽ കുട്ടികൾക്ക് ദിവസം 1 മുട്ട വീതം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
മുതിർന്നവർ മുട്ടയെ ഭയപ്പെടേണ്ടതില്ല. പക്ഷേ മുട്ടയ്ക്ക് ഒപ്പം കഴിക്കുന്ന ഭക്ഷണത്തിൽ നാരുകൾ ധാരാളം അടങ്ങിയ പച്ചക്കറികൾ, പഴവർഗങ്ങൾ ഉൾപ്പെടുത്തുക. കൊളസ്ട്രോൾ നില ഉയർന്ന ആളുകൾ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുക. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുവാൻ ഏറ്റവും സഹായിക്കുന്ന ഭക്ഷണമാണ് മുട്ട.
മുട്ട വേവിക്കാൻ സമയം നോക്കണം
മുട്ട നമുക്ക് പല രീതിയിൽ കഴിക്കാൻ പറ്റും. പുഴുങ്ങിയ മുട്ട അല്ലെങ്കിൽ ഓംലറ്റ് ഇതാണ് നമ്മൾ മുട്ട കൊണ്ട് ഏറ്റവും കൂടുതൽ ഉണ്ടാക്കുന്നത്. മുട്ടയുടെ ഫുൾ ടേസ്റ്റിൽ നമുക്കത് കിട്ടില്ല. ഈ മുട്ട പാകം ചെയ്യുന്നത് ഒരു സെക്കൻഡ് കൂടുതലായാലും അവന്റെ സ്വഭാവം മാറും. മികച്ച രുചി കിട്ടാൻ 4 – 6 മിനിറ്റ് സമയത്തിനുള്ളിൽ മുട്ട പുഴുങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്.
മുട്ടവാങ്ങിച്ചു കൊണ്ടുവന്നു നേരെ ഫ്രിജിലേക്കു വയ്ക്കാതെ പൈപ്പു വെള്ളത്തിൽ കഴുകി വെള്ളം തുടച്ച ശേഷം വയ്ക്കാൻ ശ്രദ്ധിക്കണം. അതുപോലെ തന്നെ പാചകം ചെയ്യാൻ എടുക്കും മുൻപും നന്നായി വെള്ളത്തിൽ കഴുകിയ ശേഷം എടുക്കണം. (ഫ്രിജിൽ അല്ലെങ്കിൽ പുറത്തു വച്ചിരിക്കുന്ന മുട്ടകൾ വേകുന്നതിന്റെ കാര്യത്തിൽ 5–6 മിനിറ്റ് സമയം തന്നെ, വ്യത്യാസമില്ല)
മുട്ട എല്ലാ പോഷകങ്ങളോടും കൂടി കഴിക്കാം
മുട്ട എപ്പോഴും പുഴുങ്ങിയോ, ബുൾസ് ഐ ആക്കിയോ കഴിക്കുകയാണ് നല്ലത്. ഏറ്റവും ബെസ്റ്റ് ബുൾസ് ഐ ആണ്. കാരണം ബുൾസ് ഐ ഉണ്ടാക്കുമ്പോൾ മുട്ടയിലെ മഞ്ഞ അധികം വേകാതെയാണ് നമ്മൾ എടുക്കുന്നത്. വെള്ള അല്പം വേവിക്കുകയേയുള്ളൂ. അപ്പോഴാണ് അതിനകത്തെ എല്ലാ പോഷകങ്ങളും കിട്ടുന്നത്.
പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. മുട്ട പുഴുങ്ങിയെടുത്താലും ബുൾസ് ഐ ആക്കിയാലും അത് അത്യാവശ്യം നന്നായി വേവിച്ചെടുക്കുക. അല്ലെങ്കിൽ മുട്ടയിലുള്ള സാൽമൊണെല്ല എന്ന ബാക്ടീരിയ നമ്മുടെ ശരീരത്തിന് ദോഷകരമാണ്.
ഏതു രീതിയിൽ എടുത്താലും മുട്ട പാകം ചെയ്യുമ്പോൾ അത് വേവിച്ചു കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഒരിക്കലും പച്ച മുട്ട കഴിക്കാതെ നോക്കുക. കുട്ടികൾക്ക് മുട്ട ബുൾസ് ഐ ആക്കി കൊടുക്കുന്നതായിരിക്കും നല്ലത്.
പക്ഷേ ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ച് മുട്ട ഏതു രീതിയിലും കഴിക്കാം. പക്ഷേ കൃത്യമായ രീതിയിൽ വേവിച്ചു കഴിക്കുക. അല്ലെങ്കിൽ നമ്മുടെ ശരീരത്തിന് ദോഷകരമായ പല കാര്യങ്ങളും സാൽമൊണെല്ല പോലെയുള്ള ബാക്ടീരിയകളിൽ നിന്നും ഉണ്ടാകുന്നുണ്ട്.