play-sharp-fill
ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങൾ ; കൃത്യമായ അന്വേഷണം വേണം ; ലൈംഗിക ആരോപണം ഉന്നയിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകി ഇടവേള ബാബു ; പരാതി നൽകിയിരിക്കുന്നത് ജുബിത, മീനു മുനീർ എന്നിവർക്കെതിരെ

ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങൾ ; കൃത്യമായ അന്വേഷണം വേണം ; ലൈംഗിക ആരോപണം ഉന്നയിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകി ഇടവേള ബാബു ; പരാതി നൽകിയിരിക്കുന്നത് ജുബിത, മീനു മുനീർ എന്നിവർക്കെതിരെ

സ്വന്തം ലേഖകൻ

കൊച്ചി :ലൈംഗിക ആരോപണം ഉന്നയിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകി ഇടവേള ബാബു. ജുബിത, മീനു മുനീർ എന്നിവർക്കെതിരെയാണ് ഇവേള ബാബു പരാതി നൽകിയിരിക്കുന്നത്. ഡിജിപിക്കും അന്വേഷണ കമ്മിഷനുമാണ് പരാതി നൽകിയത്. ഇമെയിൽ വഴിയാണ് പരാതി അയച്ചത്. ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം വേണമെന്ന് പരാതിയിൽ പറയുന്നു.


നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ഇടവേള ബാബു പറയുന്നത്. തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്ന് ഇടവേള ബാബു പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും നിയമോപദേശം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും താരം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013 ലെ ഒരു സിനിമയുടെ സെറ്റിൽ വച്ച് നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ എന്നിവർ തന്നെ ശാരീരികമായും വാക്കാലും അധിക്ഷേപിച്ചതായാണ് മിനു മുനീർ ആരോപിച്ചത്. അമ്മയിൽ അം​ഗമാകാൻ ‘അഡ്‌ജസ്റ്റ്‌മെൻ്റ്’ ചെയ്യാൻ ബാബു നിർദ്ദേശിച്ചതായി നടി ജുബിത ആൻഡി ആരോപിച്ചു. ആവശ്യങ്ങൾ നിരസിച്ചതിനെ തുടർന്ന് തനിക്ക് സിനിമാ ഓഫറുകൾ ലഭിച്ചില്ലെന്നും അവർ ആരോപിച്ചു.