play-sharp-fill
തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ ടൂറിസം കേന്ദ്രത്തിൻ്റെ വളർച്ച ഗ്രാമീണ ടൂറിസത്തിൻ്റെ ലോക മാതൃക, മീനച്ചിലാർ മീനന്തറയാർ കൊടുരാർ സംരക്ഷണത്തിൻ്റെ ഭാഗമായ വള്ളങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്ന ഈ മാതൃക എവിടെയും പകർത്താനാവുന്നതാണെന്നും കോട്ടയം ജില്ലാ കളക്ടർ ജോൺ വിസാമുവൽ

തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ ടൂറിസം കേന്ദ്രത്തിൻ്റെ വളർച്ച ഗ്രാമീണ ടൂറിസത്തിൻ്റെ ലോക മാതൃക, മീനച്ചിലാർ മീനന്തറയാർ കൊടുരാർ സംരക്ഷണത്തിൻ്റെ ഭാഗമായ വള്ളങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്ന ഈ മാതൃക എവിടെയും പകർത്താനാവുന്നതാണെന്നും കോട്ടയം ജില്ലാ കളക്ടർ ജോൺ വിസാമുവൽ

കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ ടൂറിസം കേന്ദ്രത്തിൻ്റെ വളർച്ച ഗ്രാമീണ ടൂറിസത്തിൻ്റെ ലോക മാതൃകയാണെന്ന് കോട്ടയം ജില്ലാ കളക്ടർ ജോൺ വിസാമുവൽ പറഞ്ഞു. ഈ വർഷത്തെ ആമ്പൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവാർപ്പ് പഞ്ചായത്തിലെ ജെ ബ്ലോക്കിലെയും തിരുവായ്ക്കരിയിലെയും രണ്ട് പാടശേഖരങ്ങളിലായി രണ്ടായിരത്തിയഞ്ഞുറിലേറെ ഏക്കർ വിസ്തീർണ്ണമുള്ള രണ്ട് നെല്പ്പാടങ്ങളിലാണ് ആമ്പലുകൾ പൂത്ത് വിരിയുന്നത്. അതിനിടയിലൂടെ ധാരാളം വള്ളങ്ങളിൽ യാത്രക്കാർ സഞ്ചരിക്കുമ്പോഴും, ആമ്പലുകളെ തൊട്ടു യാത്ര ചെയ്യുമ്പോഴും ലഭിക്കുന്ന അനുഭൂതി മറ്റൊരു സ്ഥലത്തും ലഭിക്കാത്ത വിധമുള്ള ഒരു ഗ്രാമീണ ടൂറിസം കേന്ദ്രമാണ് മലരിക്കൽ.

കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെ തന്നെ ആമ്പൽ പൂക്കൾ നിറഞ്ഞതോടെ മികച്ച ആമ്പൽ സീസൺ ആരംഭിച്ചിരിക്കുക്കയാണ്. ജെ.ബ്ലോക്ക് പാടത്ത് സെപ്റ്റംബർ 30 വരെ ആമ്പൽ കാഴ്ചകൾ ആസ്വദിക്കാം. തൊട്ടടുത്ത തിരുവായ്ക്കരി പാടത്താണ് ഏറ്റവും കൂടുതൽ ആമ്പലുകളുള്ളത്. ഒക്ടോബർ 15 വരെ അവിടെ വള്ളങ്ങളിൽ ആമ്പൽപാടം സന്ദർശിക്കാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിൻ്റെ നവീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട് സ്വകാര്യ സംരംഭകരുടെ നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. കർഷകരെ പങ്കെടുപ്പിച്ച് കൊണ്ട് ഗ്രാമീണ ജനതയ്ക്ക് വരുമാനമുണ്ടാക്കുന്ന നൂതനമായ ആശയമാണ് ഇവിടെ യാഥാർത്ഥ്യമായിട്ടുള്ളത്. മീനച്ചിലാർ മീനന്തറയാർ കൊടുരാർ സംരക്ഷണത്തിൻ്റെ ഭാഗമായ വള്ളങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്ന ഈ മാതൃക എവിടെയും പകർത്താനാവുന്നതാണെന്ന് കളക്ടർ അഭിപ്രായപ്പെട്ടു.

ഉദ്ഘാടന സമ്മേളനത്തിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത് പ്രസിഡന്റ് അജയൻ കെ മേനോൻ, പദ്ധതി കോർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ, മലരിക്കൽ ടൂറിസം സൊസൈറ്റി സെക്രട്ടറി ഷാജിമോൻ വട്ടപ്പള്ളിൽ, മെബർമാരായ ഒ.എസ് അനീഷ്കുമാർ, കെ പി ശിവദാസ്, ജയാ ഗോപിനാഥ്, ജനകീയ കൂട്ടായ്മാ അംഗങ്ങളായ മുരളീധരൻ സി ജി, ജോൺ വി ടി, ഗോപി എ.കെ, പീറ്റർ നൈനാൻ, കാഞ്ഞിരം കോ-ഓപ് ബാങ്ക് പ്രസിഡന്റ് സുരേഷ് ജേക്കബ്, പി.എ റെജി, ജെ ബ്ലോക്ക് പാടശേഖരം സമിതി പ്രസിഡന്റ് സിബി ജോസഫ്, സെക്രട്ടറി ഔസെഫ്, തിരുവായ്ക്കരി പാടശേഖര സമിതി സെക്രട്ടറി സോമനാഥൻ, കെ.എം സിറാജ്, മുഹമ്മദ് സാജിദ് പങ്കെടുത്തു.