ലഹ​രി​ക്കെ​തി​രായ പോ​രാ​ട്ടം ഇ​നിയില്ല; പ്രിയ അധ്യാപികയുടെ വേർപാടിൽ തകർന്ന് വി​ദ്യാ​ര്‍​ഥി​ക​ളും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും; എടത്വ ആ​ന​പ്ര​മ്പാല്‍ ദേ​വ​സ്വം യു​പി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക​ ജ​യ​ശ്രീ ഇനി ഓർമ്മ….​.!

Spread the love

സ്വന്തം ലേഖിക

എ​ട​ത്വ: കു​ട്ടി​ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന ല​ഹ​രി സം​ഘ​ത്തി​നെ​തി​രേ നി​ര​ന്ത​രം പോ​രാ​ടി​യി​രു​ന്ന ത​ല​വ​ടി ആ​ന​പ്ര​മ്പാല്‍ ദേ​വ​സ്വം യു​പി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ മ​ര​ണം വി​ദ്യാ​ര്‍​ഥി​ക​ളെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ​യും ഏ​റെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

ത​ല​വ​ടി ആ​ന​ പ്രമ്പാല്‍ ദേ​വ​സ്വം യു​പി സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക​യാ​യ പ​ടി​ഞ്ഞാ​റേ​മ​ഠം വീ​ട്ടി​ല്‍ ജ​യ​ശ്രീ ആ​ര്‍. നാ​യ​ര്‍ (51) ഹൃ​ദ​യാ​ഘാ​തം മൂ​ലം ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ന്ത​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് വ​രെ സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കൊ​പ്പം ക​ളി​ച്ചും​ചി​രി​ച്ചും നി​ന്നി​രു​ന്ന ടീ​ച്ച​ര്‍ പി​റ്റേ​ദി​വ​സ​ത്തേ​ക്ക് കു​ട്ടി​ക​ള്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് വേ​ണ്ട പ​ച്ച​ക്ക​റി​യും മ​റ്റ് സാ​ധ​ന​ങ്ങ​ളും​വ​രെ വാ​ങ്ങി​വ​ച്ചാ​യി​രു​ന്നു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ഉ​ണ്ടാ​യ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ​സ്‌​കൂ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നുവ​ച്ചു.

തു​ട​ര്‍​ന്നു ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി ജോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.