നടന്നത് അസാധാരണ നീക്കം; ആംആദ്മിയിലെ ആദ്യ നാല് നേതാക്കളും അഴിക്കുള്ളില്‍; അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തിയ അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ് നൽകുന്നത് വ്യക്തമായ സന്ദേശം; ഇഡി ഇനി എത്തുക കേരളത്തിലേക്കോ..? സീരിയസ് ഫ്രോഡ് അന്വേഷണം ട്വിസ്റ്റാകുമോ..? കെജ്രിവാളിന് ശേഷം ഇഡി നോട്ടമിടുന്ന അടുത്ത മുഖ്യമന്ത്രി ആര്..? സിപിഎം രാഷ്ട്രീയ നേതാക്കൾക്കും കുരുക്ക് മുറകുന്നുവോ..? ഇഡിയുടെ ഓരോ നീക്കവും ഇനി നിര്‍ണ്ണായകം…..
ന്യൂഡല്‍ഹി: അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തിയ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റു ചെയ്ത് കേന്ദ്ര സർക്കാർ നടത്തുന്നത് പ്രതിപക്ഷത്തിന് വ്യക്തമായ സന്ദേശം നല്‍കല്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും എൻഫോഴ്‌സ്‌മെന്റ് ഇടപെടല്‍ രാജ്യത്ത് തുടരുമെന്നതിന്റെ സൂചനയാണ് ഈ അറസ്റ്റ്. രാജ്യത്തെ പ്രതിപക്ഷത്തെ ആകെ അങ്കലാപ്പിലാക്കുന്നതാണ് ഇഡിയുടെ അതിവേഗ ഇടപെടല്‍. കോടതി വിധികളുടെ പശ്ചാത്തലത്തിലുള്ള നടപടിയെന്ന് പറഞ്ഞ് ബിജെപി പ്രതിരോധം തീർക്കും.
പക്ഷേ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഇടപെടലാണ് ഇഡി ഡല്‍ഹിയില്‍ നടത്തിയത്.
അഴിമതിക്കെതിരായ കുരിശു യുദ്ധം നടത്തി അധികാരം പിടിച്ച നേതാവാണ് അരവിന്ദ് കെജ്രിവാള്‍. ആ നേതാവിനെയാണ് ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്. മുഖ്യമന്ത്രിയായിരിക്കെ അറസ്റ്റിലാകുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രി. അതും ലോക്‌സഭാ തിരഞ്ഞെടുപ്പ് പടി വാതിക്കല്‍ എത്തി നില്‍ക്കേ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്തും രാജ്യത്ത് ഇനി സംഭവിക്കാം. ഇഡിയുടെ മുന്നിലുള്ള കേസുകള്‍ എല്ലാം ഏത് സമയവും അറസ്റ്റിലേക്ക് എത്താം. തിരഞ്ഞെടുപ്പ് കാലത്ത് ഇഡി വെറുതെയിരിക്കില്ലെന്ന സന്ദേശമാണ് ഈ അറസ്റ്റിലുള്ളത്. ഈ വിഷയം നാളെ സുപ്രീംകോടതി പരിഗണിക്കും. അപ്പോള്‍ കോടതിയില്‍ നിന്നുണ്ടാകുന്ന തീരുമാനം അതിനിർണ്ണായകമാകും.
കേസുമായി ബന്ധപ്പെട്ട് എ.എ.പി. നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാർട്ടിയുടെ കമ്യൂണിക്കേഷൻ ഇൻ-ചാർജ് വിജയ് നായർ, ചില മദ്യവ്യവസായികള്‍ എന്നിവരെ ഇ.ഡി. നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തെലങ്കാനയിലെ ബി.ആർ.എസ്. നേതാവ് കെ. കവിതയേയും കഴിഞ്ഞയാഴ്ച ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. കെജ്‌രിവാളും സിസോദിയയും ഉള്‍പ്പെടെയുള്ള എ.എ.പി. നേതാക്കളുമായി ചേർന്ന് കവിത ഗൂഢാലോചന നടത്തിയെന്നാണ് ഇ.ഡി. പറയുന്നത്.
ഇപ്പോള്‍ ആംആദ്മിയിലെ ഒന്നാമനേയും ഈ പേരില്‍ അകത്താക്കുന്നു. സിസോദിയയ്ക്കും സഞ്ജയ് സിങിനും വിജയ് നായർക്കും പിന്നാലെ കെജ്രിവാളിനും ജയില്‍ വാസമെത്തിയാല്‍ ആംആദ്മിയെ നയിക്കാൻ പോലും മുൻനിരക്കാർ ഇല്ലാത്ത അവസ്ഥവരും. ഈ പാർട്ടിയിലെ ആദ്യ മൂന്ന് നേതാക്കളും ജയിലിലാണ് എന്നതാണ് ഇതിന് കാരണം.
കേരളത്തിലേക്കും കേന്ദ്ര ഏജൻസികള്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ തിരഞ്ഞെടുപ്പ് കാലത്ത് നടത്തുമോ എന്ന സംശയവും ഇതുണ്ടാക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സോലോജിക്കിനെതിരായ അന്വേഷണം കേന്ദ്ര ഏജൻസി നടത്തുന്നുണ്ട്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് അറസ്റ്റിലേക്ക് കടക്കാനും കഴിയും.
അതിനിടെ ഈ കേസില്‍ ഇഡി എത്താനുള്ള സാധ്യതയും സജീവമായി തുടരുന്നു. അങ്ങനെ കെജ്രിവാളിന് ശേഷം ഇഡി അടുത്ത് നോട്ടമിടുന്ന മുഖ്യമന്ത്രി ആരെന്ന ചോദ്യവും സജീവം. അതുകൊണ്ടാണ് ജനാധിപത്യം അട്ടിമറിച്ചുവെന്ന പരാമർശവുമായി തൃണമൂല്‍ രംഗത്ത് വരുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്‌ക്കെതിരേയും അന്വേഷണം ഇഡി നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സിപിഎം രാഷ്ട്രീ നേതാക്കളേയും ഇഡി നോട്ടമിടുമോ എന്ന ചോദ്യം സജീവമാണ്.