ജ്യോതീം വന്നില്ല തീയും വന്നില്ല ; നിയമലംഘനങ്ങള്‍ക്ക് പിഴയൊടുക്കാം; ജാമ്യം വേണം; ഇബുള്‍ജെറ്റ് സഹോദരന്‍മാര്‍ കോടതിയിൽ; ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പടെ ആറ് വകുപ്പുകൾ പ്രകാരം എബിന്റെയും ലിബിന്റെയും പേരിൽ കേസ്; ആംബുലൻസെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഹാറിലൂടെ അപകടകരമായി വാഹനമോടിച്ചതിനും നടപടി നേരിടേണ്ടി വരും

ജ്യോതീം വന്നില്ല തീയും വന്നില്ല ; നിയമലംഘനങ്ങള്‍ക്ക് പിഴയൊടുക്കാം; ജാമ്യം വേണം; ഇബുള്‍ജെറ്റ് സഹോദരന്‍മാര്‍ കോടതിയിൽ; ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പടെ ആറ് വകുപ്പുകൾ പ്രകാരം എബിന്റെയും ലിബിന്റെയും പേരിൽ കേസ്; ആംബുലൻസെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഹാറിലൂടെ അപകടകരമായി വാഹനമോടിച്ചതിനും നടപടി നേരിടേണ്ടി വരും

സ്വന്തം ലേഖകൻ 

 

കണ്ണൂർ : വാഹനത്തിൽ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങൾക്കും പിഴയൊടുക്കാൻ ഒരുക്കമാണെന്ന് ഇബുൾജെറ്റ് സഹോദരൻമാർ കോടതിയെ അറിയിച്ചു. കോടതിയിൽ സമർപ്പിച്ചിട്ടുള്ള ജാമ്യാപേക്ഷയിലാണ് ഇക്കാര്യം അറിയിച്ചെങ്കിക്കും ഇവരുടെ കേസ് ഓഗസ്റ്റ് 12ന് പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.

 

ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പടെ ആറ് വകുപ്പുകൾ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരിൽ കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വധഭീഷണി മുഴക്കിയതിന് ഐ.പി.സി. 506, ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിന് ഐ.പി.സി. 341, അതിക്രമിച്ചുകയറിയതിന് ഒരുവർഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 448 എന്നീ വകുപ്പുകൾ പ്രകാരവും ആറുമാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പോലീസ് ആക്ടിലെ സാംക്രമികരോഗനിയന്ത്രണ നിയമപ്രകാരവും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്.

 

പൊതുമുതൽ നശീകരണം തടയൽ നിയമത്തിലെ 3(1) വകുപ്പ് പ്രകാരം കേസുണ്ട്. ഒൻതുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് മൂന്നുവർഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 353-ാം വകുപ്പും ചുമത്തി. ഇവ രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.

 

വാഹനത്തിന്റെ രേഖകൾ ഹാജരാക്കാനെന്ന പേരിൽ തിങ്കളാഴ്ച രാവിലെ എത്തിയ ഇവർ ആർ.ടി.ഒ. കൺട്രോൾ റൂമിലേക്ക് ഇരച്ചുകയറി വെഹിക്കിൾ ഇൻസ്പെക്ടർമാരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും ലൈവ് ഇടുകയും ചെയ്തു.

 

ഇവരുടെ ആരാധകർ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷം നടത്തി പ്രകോപനം സൃഷ്ടിച്ചതോടെ ട്രാൻസ്പോർട്ട് കമ്മിഷണർ വാഹനം പിടിച്ചെടുക്കാനും രേഖകൾ ശരിയാക്കിയശേഷം മാത്രം വിട്ടുകൊടുത്താൽ മതിയെന്നും നിർദേശിച്ചു.