
മൂന്നാർ: മാട്ടുപ്പെട്ടിയിൽ ഹൈഡൽ ടൂറിസം എട്ടു മാസം മുൻപാരംഭിച്ച ഇലക്ട്രിക് ബോട്ട് (ഇ-ബോട്ട്) സർവീസ് 50 ലക്ഷം രൂപ കലക്‌ഷൻ നേടി. 20 പേർക്ക് കയറാവുന്ന ബോട്ടിന് ഒരു സവാരിക്ക് 2000 രൂപയാണ് നിരക്ക്.
കഴിഞ്ഞ മേയ് ഏഴിനാണ് മാട്ടുപ്പെട്ടി ഡാമിൽ വൈദ്യുതി വകുപ്പിന് കീഴിലുള്ള ഹൈഡൽ ടൂറിസം സഞ്ചാരികൾക്കായി ആദ്യ ഇ-ബോട്ട് സർവീസ് ആരംഭിച്ചത്. ഡിസംബർ 31 നാണ് വരുമാനം അരക്കോടിയിലെത്തിയത്.
ഡീസൽ ബോട്ടുകളെ അപേക്ഷിച്ച് ഇ–ബോട്ടിന് ചെലവ് പത്തിലൊന്നു മാത്രമാണ്. ഡീസൽ ബോട്ടിന് ഒരു ട്രിപ്പിന് 500 രൂപയുടെ ഇന്ധനമാണ് ചെലവ്. ഇ ബോട്ട് 12 മണിക്കൂർ ചാർജ് ചെയ്താൽ 12 ട്രിപ്പുകൾ നടത്താൻ കഴിയും. 2500 ട്രിപ്പുകളിലായി 50,000 സഞ്ചാരികളാണ് ഇ–ബോട്ടിൽ സവാരി നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


