
കോട്ടയം ഏറ്റുമാനൂർ കരീച്ചിറ ഭാഗത്ത് വീടിന്റെ കിണറിന് സമീപം വച്ചിരുന്ന വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടറും, അനുബന്ധ വയറുകളും മോഷ്ടിച്ച കേസ് ; മൂന്നുപേർ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ.
സ്വന്തം ലേഖിക
ഏറ്റുമാനൂർ: വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോറും, അനുബന്ധ വയറുകളും മോഷ്ടിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഏറ്റുമാനൂർ രാജീവ് ഗാന്ധി കോളനിയിൽ പേരുംകാലാ വീട്ടിൽ അൻസൽ ജഹാംഗീർ(18), ഏറ്റുമാനൂർ രാജീവ് ഗാന്ധി കോളനിയിൽ കാട്ടിൽ പറമ്പിൽ വീട്ടിൽ ഫിറോസ് നവാസ് (23), അതിരമ്പുഴ പട്ടിത്താനം ഭാഗത്ത് അന്തിനാട്ട് വീട്ടിൽ പ്രിൻസ് സെബാസ്റ്റ്യൻ (23) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ കഴിഞ്ഞദിവസം ഏറ്റുമാനൂർ കരീച്ചിറ ഭാഗത്തുള്ള വീടിന്റെ കിണറിന് സമീപം വച്ചിരുന്ന വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോറും, അനുബന്ധ വയറുകളും മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് ഇവരെ പിടികൂടുകയുമായിരുന്നു.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ഐ സാഗർ എം.പി, എ.എസ്.ഐ ഗിരീഷ്, സി.പി.ഓ മാരായ സജി, മനോജ്, ഡെന്നി പി.ജോയ്, അനീഷ് വി.കെ, സൈഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഫിറോസ് നവാസിന് ഏറ്റുമാനൂർ സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ മൂവരേയും റിമാൻഡ് ചെയ്തു.