ഷാരൂഖ് ഖാന്റെ അയൽവാസി…ഷാരൂഖിനെ വെല്ലുന്ന സമ്പത്ത്’…!! 11,560 കോടിയോളം ആസ്തി…വെറും 100 രൂപയിൽ തുടങ്ങിയ നിശ്ചയദാർഢ്യം.ഇത് ബിസിനസ് ടൈക്കൂൺ സുഭാഷ് റൺവാളിന്റെ ജീവിതം.
സ്വന്തം ലേഖിക
അനേകം ബോളിവുഡ് പ്രതിഭകളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ സ്വപ്നങ്ങളുടെ നഗരമാണ് മുംബൈ.അതില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട സ്വപ്ന പ്രയാണം നടത്തിയ ബോളിവുഡിന്റെ പ്രതിഭയാണ് ഷാരൂഖ് ഖാൻ.അവസാനം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 6,300 കോടി രൂപയില്‍ കൂടുതലാണ് നടന്റെ ആസ്തി.എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് ഖാന് സമാനമായ രീതിയില്‍ ജീവിത്തില്‍ വിജയം കൈവരിച്ച അദ്ദേഹത്തിന്റെ അയല്‍ക്കാരന്റെ കഥയാണ്.’സുഭാഷ് റൺവാൾ’.ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും ഇദ്ദേഹം അറിയപ്പെടുന്നത് ബിസിനസ് ടൈക്കൂൺ എന്ന പേരിലാണ്.റൺവാൾ ഗ്രൂപ്പിന്റെ ചെയർമാനായ സുഭാഷ് റൺവാൾ രാജ്യത്തെ അറിയപ്പെടുന്ന ഡെവലപ്പർമാരിൽ ഒരാളാണ്.ബികോം ബിരുദത്തിനായി പൂനെയിലേക്ക് പോയ അദ്ദേഹം ചാർട്ടേഡ് അക്കൗണ്ടൻസി ചെയ്യാൻ തീരുമാനിച്ചു.ഇന്ന് റണ്‍വാള്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനുമാണ് സുഭാഷ് റൺവാൾ.
1964 ല്‍ വെറും 100 രൂപ കൈമുതലായി ഉണ്ടായിരുന്ന ഈ റിയല്‍ എസ്റ്റേറ്റ് സംരംഭകന്റെ ഇന്നത്തെ ആസ്ഥി 11,560 കോടി രൂപയാണെന്ന് ഫോര്‍ബ്സ് പറയുന്നു.ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ കടല്‍ത്തീരത്തുള്ള വീടിനോട് ചേര്‍ന്നുള്ള ഒരു വീട്ടില്‍ താമസിച്ചിരുന്ന റണ്‍വാളിന്റെ തുടക്കം അക്കൗണ്ടന്റായിട്ടായിരുന്നു. പിന്നീട് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് ചുവടുമാറ്റിയ അദ്ദേഹം ഏണസ്റ്റ് & ഏണസ്റ്റിലെ തന്റെ ജോലി രാജിവച്ചുകൊണ്ട് 1978-ല്‍ തന്റെ പുതിയ കര്‍മ്മമേഖലയെ കൂടുതല്‍ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാൻ തീരുമാനിച്ചു.ഇടത്തരം കുടുംബങ്ങളെ അവരുടെ സ്വന്തം വീട് വാങ്ങുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അവർക്ക് താങ്ങാവുന്ന വിലയിൽ വാങ്ങുവാനുള്ള വീടുകൾ നഗരത്തിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും നിർമ്മിക്കുന്നതിൽ അദ്ദേഹം പ്രശസ്തനാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചന്ദയെ വിവാഹം കഴിച്ച അദ്ദേഹത്തിന് രണ്ട് ആൺമക്കളുണ്ട് – സന്ദീപ്, സുബോധ്, ഒരു മകൾ സംഗീത. മകൻ സന്ദീപ് റൺവാളും സുബോധ് റൺവാളും ഇപ്പോൾ അദ്ദേഹത്തോടൊപ്പം റിയൽ എസ്റ്റേറ്റ് ബിസിനസിൽ പ്രവർത്തിക്കുന്നു.മഹാരാഷ്ട്രയിലെ ഒരു ചെറിയ പട്ടണത്തിൽ ജനിച്ച സുഭാഷ് റൺവാൾ പരിശീലനം നേടിയ അക്കൗണ്ടന്റാണ്. 21-ാം വയസ്സിൽ അദ്ദേഹം മുംബൈയിലേക്ക് താമസം മാറി. ഏകദേശം ഒരു ദശാബ്ദത്തോളം അക്കൗണ്ടന്റായി ജോലി ചെയ്ത ശേഷം 1978-ൽ റിയൽ എസ്റ്റേറ്റിലേക്ക് കടക്കാൻ തീരുമാനിച്ചു.അദ്ദേഹം തന്റെ റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ റൺവാൾ ഗ്രൂപ്പ് സ്ഥാപിക്കുകയും മുംബൈയിലെ സെൻട്രൽ സബർബിൽ 22 ഏക്കർ പ്ലോട്ട് വാങ്ങുകയും ചെയ്തു. നിലവിൽ, നിർമ്മാണവും ചില്ലറ വിൽപ്പനയും ഉൾപ്പെടെ നിരവധി സെഗ്‌മെന്റുകളിലെ മുൻനിരയിൽ നിൽക്കുന്ന ഒരാളാണ് റൺവാൾ ഗ്രൂപ്പ്.
സുഭാഷ് റൺവാളിന്റെ ആസ്തി ഫോർബ്‌സിന്റെ കണക്കനുസരിച്ച് 1.4 ബില്യൺ ഡോളറാണ്.