
കോട്ടയം: ഈസ്റ്റർ ആഘോഷത്തിനുള്ള ഇറച്ചി വിപണിയിൽ നാടൻപോത്തിറച്ചി സുലഭം. നാട്ടിലെ പോത്ത് കർഷകർക്ക് കോളടിച്ചു. എന്നാൽ വില കുറഞ്ഞ വരവ് ഇറച്ചി വാങ്ങി കൂടിയ വിലയ്ക്ക് വിൽക്കുന്ന തട്ടിപ്പും ഈസ്റ്റർ വിവണിയിൽ അരങ്ങേറുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പോത്ത് വരവ് കുറഞ്ഞതോടെ ഈസ്റ്റർ വിപണിയിലേക്ക് പോത്തുകളുടെ ലഭ്യത കുറഞ്ഞു. തുടർന്ന് നാട്ടിൻപുറങ്ങളിൽ പോത്തുവളർത്തിയ കർഷകർക്ക് ഉയർന്ന വില ലഭിക്കാൻ തുടങ്ങിയതായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു. ഇറച്ചി ആവശൃത്തിനുള്ള പോത്തുകൾ കൂടുതലായി എത്തിയിരുന്നത് ആന്ധ്രായിൽ നിന്നാണ്. എന്നാൽ കുറച്ചു മാസങ്ങളായി അവിടുത്തെ സർക്കാരു൦ വൻകിട കച്ചവടക്കാരു൦ ഒത്തുകളിച്ച് കച്ചവടത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഇതുമൂലം കഴിഞ്ഞ സീസണിൽ വന്നതിന്റെ പകുതിയിൽ താഴെ പോത്തുകൾ മാത്രമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇതാണ് നാട്ടിൻ പുറങ്ങളിൽ പോത്തിന് വിലകൂടാൻ കാരണം. വർഷങ്ങളായി അന്യ സംസ്ഥാന പോത്തുകൾ വിപണി കൈയടക്കിയിരുന്നതിനാൽ ഇവിടുത്തെ കർഷകർക്ക് ന്യായവില ലഭിച്ചിരുന്നില്ല.അതിനാൽ ഭൂരിഭാഗ൦ കർഷകരു൦ പോത്ത് വളർത്തൽ നിർത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുണനിലവാരം ഇല്ലാത്ത പോത്തിൻ കുട്ടികളെ ഉയർന്ന വിലയ്ക്ക് വാങ്ങിവളർത്തേണ്ട സാഹചരൃമാണ് നിലവിലുള്ളത്. പോത്തിന്റെ ലഭ്യത കുറഞ്ഞതോടെ ഇറച്ചി വിലയു൦ കുതിക്കുകയാണ് ഈസ്റ്റർ വിപണിയിൽ വില ഉയരാനാണ് സാധ്യത.
ഈ സഹചര്യ൦ മുതലാക്കാൻ നോർത്ത് ഇന്ത്യൻ സ൦സ്ഥാനങ്ങളിൽ നിന്നു൦ തണുപ്പിച്ച മാ൦സ൦ വ്യാപകമായി കേരളത്തിലേക്ക് എത്തുന്നു. മുന്നൂറു രുപായീൽ താഴെ വിലക്കാണ് ഈ മാ൦സ൦ കച്ചവടകാർക്ക് ലഭിക്കുന്നത്. ഇവർ ഇത് ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുകയാണ്.



