
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐയ്ക്കു കൊവിഡ്: കളക്ടറേറ്റിലെ വനിതാ ജീവനക്കാരിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിൽ അതീവ ജാഗ്രത തുടരുന്നു
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഞായറാഴ്ച നൂറുകടന്ന ജില്ലയിലെ കൊവിഡ് കണക്കുകൾ വീണ്ടും ഭീതിപ്പെടുത്തുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും, കളക്ടറേറ്റിലെ വനിതാ ജീവനക്കാരിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത വീണ്ടും വർദ്ധിച്ചിരിക്കുന്നത്. നിലവിലെ
ഞായറാഴ്ച ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം നൂറിലെത്തിയിരുന്നു. കോട്ടയം നഗരത്തിൽ, നഗരസഭ പരിധിയിൽ മാത്രം 19 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ജില്ലാ ഭരണകേന്ദ്രത്തിലും, ഇതിനു തൊട്ടടുത്തു തന്നെ പ്രവർത്തിക്കുന്ന ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയ്ക്കു കൊവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം വൈക്കം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ പാമ്പാടി സ്വദേശിയായ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന കോട്ടയം നഗരസഭയിലെ 19 ആം വാർഡ് ഉൾപ്പെടുന്ന മുട്ടമ്പലം പ്രദേശം കണ്ടെയ്ൻമെൻ് സോണിലാണ്. തുടർച്ചയായ ദിവസങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റയിനിൽ പോകേണ്ടി വരും. ഇത് പൊലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങൾ താറുമാറാക്കും. നിലവിൽ പതിനാലോളം ഉദ്യോഗസ്ഥർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നു മാത്രം ക്വാറന്റയിനിൽ പോകേണ്ടി വന്നിട്ടുണ്ട്. വനിതാ എസ്.ഐയ്ക്കു കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പൊലീസ് സ്റ്റേഷൻ വീണ്ടും അണുവിമുക്തമാക്കിയിട്ടുണ്ട്.
കളക്ടറേറ്റിൽ ജോലി ചെയ്യുന്ന ചങ്ങനാശേരി ഭാഗത്തു നിന്നും എത്തുന്ന ഉദ്യോഗസ്ഥയ്ക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. റവന്യു വിഭാഗത്തിൽ തന്നെയുള്ള ഉദ്യോഗസ്ഥയാണെങ്കിലും ഇവർ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ ആരും തന്നെ ക്വാറന്റയിനിൽ പോകേണ്ടി വരില്ല. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഇവർക്കു കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുകയാണ്. ഇവരോടു ക്വാറന്റയിനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.