
സംസ്ഥാനത്ത് ഏപ്രില്‍ ഒന്ന് മുതല്‍ സമ്പൂര്‍ണ ഇ-സ്റ്റാംപിങ് പദ്ധതി പ്രാബല്യത്തില്‍; നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ മുദ്രപ്പത്രങ്ങള്‍ക്കും ഇത് ബാധകം; അറിയേണ്ടതെല്ലാം….
സ്വന്തം ലേഖിക
തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ഇ-സ്റ്റാംപിങ് പദ്ധതി നടപ്പാക്കും.
ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങള്‍ക്ക് 2017 മുതല്‍ ഇ-സ്റ്റാംപിങ് നിലവിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങള്‍ക്ക് കൂടി ഏപ്രില്‍ ഒന്നുമുതല്‍ ഇ-സ്റ്റാംപിങ് ആരംഭിക്കും. 2023 മേയ് 2 മുതല്‍ പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് റജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു .
നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ മുദ്രപ്പത്രങ്ങള്‍ക്കുമാണ് ഇതു ബാധകമാക്കിയിരിക്കുന്നത്.
പുതിയ സംവിധാനം നിലവില്‍ വരുമ്പോഴും ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പന അംഗീകൃത സ്റ്റാംപ് വെണ്ടര്‍മാരിലൂടെ ആയിരിക്കും.
ഇ-സ്റ്റാംപിങ് നടപ്പിലാക്കുന്നുണ്ടെങ്കിലും നിലവില്‍ സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാംപ് വെണ്ടര്‍മാരുടെ കൈവശവും സ്റ്റോക്കുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പന ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസകാലം തുടരാന്‍ സാധിക്കും.