ഇ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:ജില്ലാ കോടതിയിലെ ഇ സേവാ കേന്ദ്രം ജില്ലാ ജഡ്ജി ജോണ്‍സണ്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു.

അഡീഷണല്‍ ജില്ലാ ജഡ്ജി ഗോപകുമാര്‍.ജി,ഇ കോര്‍ട്ട് പ്രോജക്ട് നോഡല്‍ ഓഫീസര്‍ കൂടിയായ അഡീഷണല്‍ ജില്ലാ ജഡ്ജി സാനു.എസ്.പണിക്കര്‍,സ്‌പെഷ്യല്‍ ജഡ്ജി ടിറ്റി ജോര്‍ജ്,ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റീനാദാസ് ടി.ആര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ബെന്നി കുര്യന്‍ അധ്യക്ഷത വഹിച്ചു.ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ജോബിന്‍ ജോസഫ് സ്വാഗതവും അഡ്വ അജിത്ത്കുമാര്‍ നന്ദിയും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോര്‍ട്ട് മാനേജര്‍ ഹരികുമാര്‍ നമ്പൂതിരി ആശംസകള്‍ അര്‍പ്പിച്ചു.സാധാരണക്കാര്‍ക്ക് കോടതി നടപടികള്‍ വേഗത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന നൂതന സംവിധാനമാണ് ഇ സേവാകേന്ദ്രത്തിലൂടെ ആരംഭിച്ചിരിക്കുന്നത്