play-sharp-fill
ക്ലാസിൽ നിന്ന് മൂത്രമൊഴിക്കുന്ന കുട്ടിയുടെ അച്ഛൻ നടന്നു മൂത്രമൊഴിക്കുന്ന അവസ്ഥയാണ് പൊൻ രാധാകൃഷ്ണന്റേത്: ഇ.പി ജയരാജൻ

ക്ലാസിൽ നിന്ന് മൂത്രമൊഴിക്കുന്ന കുട്ടിയുടെ അച്ഛൻ നടന്നു മൂത്രമൊഴിക്കുന്ന അവസ്ഥയാണ് പൊൻ രാധാകൃഷ്ണന്റേത്: ഇ.പി ജയരാജൻ

സ്വന്തം ലേഖകൻ

കണ്ണൂർ: ക്ലാസിൽ നിന്ന് മൂത്രമൊഴിക്കുന്ന കുട്ടിയുടെ അച്ഛൻ നടന്നു മൂത്രമൊഴിക്കുന്ന അവസ്ഥയാണ് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റേതെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ഏതു കേന്ദ്രമന്ത്രിക്കും ശബരിമലയിൽ വരാം. പക്ഷേ അതു വർഗീയതയോ കലാപമോ സൃഷ്ടിക്കാൻ ആകരുത്. ഒരു കേന്ദ്രമന്ത്രി ഇത്രയ്ക്ക് തരംതാഴാൻ പാടില്ലെന്നും ജയരാജൻ പറഞ്ഞു. ശബരിമല സന്നിധാനം സന്ദർശിച്ച കേന്ദ്ര സഹമന്ത്രിയുടെ ഇടപെടൽ ഒരു പൊളിറ്റിഷ്യന്റെ നിലവാരം പുലർത്തിയില്ല. അദ്ദേഹം വളരെ ചീപ്പായി പോയി, നിന്ന് മൂത്രം ഒഴിക്കുന്ന ഒരു കുട്ടിയെ കുറിച്ചുള്ള പരാതി പറയാൻ അധ്യാപകൻ കുട്ടിയേയും കൊണ്ട് വീട്ടിലെത്തിയപ്പോൾ ആ കുട്ടിയുടെ അച്ഛൻ നടന്ന് മൂത്രം ഒഴിക്കുന്നത് കണ്ടു. ഈ അവസ്ഥയാണ് പൊൻ രാധാകൃഷ്ണന്റെ സന്ദർശനത്തിന്റെ ബാക്കി പത്രമെന്നും ഇ പി ജയരാജൻ പരിഹസിച്ചു. ഒരു രാഷട്രീയക്കാരന്റെ യോഗ്യതയില്ലെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണെന്നും ജയരാജൻ ആരോപിച്ചു.

ശബരിമലയിൽ ഒരു കൂട്ടർ ആക്രമം അഴിച്ചു വിടാൻ ആണ് ശ്രമിക്കുന്നത്. ഒരു കേന്ദ്രമന്ത്രി ഒരിക്കലും അതിന് കൂട്ട് നിൽക്കാൻ പാടില്ല. കേരളം ദൈവത്തിന്റെ നാടാണ്, ആർക്കും ഏതു മന്ത്രിക്കും വരാം. അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ സമത്വം മാത്രമാണ് ശബരിമലയിലെ പ്രശ്നമെന്നും കോടതി വിധി നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് അയ്യപ്പഭക്തർക്ക് സ്വന്തം വാഹനങ്ങളിൽ വരാൻ അനുവാദം നൽകണമെന്ന് മന്ത്രി പൊൻ രാധാകൃഷ്ണൻ എസ്.പി യതീഷ് ചന്ദ്രയോട് ആവശ്യപ്പെട്ടിരുന്നു. നിലയ്ക്കലിൽ വെച്ച് പൊലീസ് പൊൻ രാധാകൃഷ്ണന്റെ കൂടെ വന്ന സ്വകാര്യ വാഹനങ്ങളെ തടഞ്ഞിരുന്നു. ഇത്രയധികം വാഹനങ്ങളിൽ പോയാൽ ഗതാഗത തടസ്സമുണ്ടാകുമെന്നും മന്ത്രിയുടെ വാഹനം മാത്രമേ അനുവദിക്കൂ എന്നുമായിരുന്നു പൊലീസിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് പൊൻ രാധാകൃഷ്ണൻ പൊലീസുമായി തർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. അയ്യപ്പ ഭക്തരെ തടയാനും പ്രശ്നമുണ്ടാക്കാനും ചിലർ എത്തിയിരിക്കുകയാണെന്ന പ്രചാരണം കേരള പൊലീസും സർക്കാരും നടത്തുകയാണെന്നും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ആരോപിച്ചിരുന്നു.