play-sharp-fill
വിജയ് അവരുടെ കണ്ണിലെ കരടാണ് ; വിമർശിക്കുന്നവരെ ഏത് മാർഗത്തിലൂടെയും ഒതുക്കും ; സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് മന്ത്രി ഇ പി ജയരാജന്റെ കുറിപ്പ്

വിജയ് അവരുടെ കണ്ണിലെ കരടാണ് ; വിമർശിക്കുന്നവരെ ഏത് മാർഗത്തിലൂടെയും ഒതുക്കും ; സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് മന്ത്രി ഇ പി ജയരാജന്റെ കുറിപ്പ്

സ്വന്തം ലേഖകൻ

ചെന്നൈ : പ്രിയ താരം വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്ത സംഭവത്തെ വിമർശിച്ച് മന്ത്രി ഇപി ജയരാജൻ രംഗത്ത്.തങ്ങളെ വിമർശിക്കുന്നവരെ ഏതു മാർഗ്ഗത്തിലൂടെയും ഒതുക്കുക എന്നതാണ് സംഘപരിവാർ രീതിയെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്തിന്റെ സമ്പത്തിക വ്യവസ്ഥയെ തകിടംമറിച്ച നടപടികളായ നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും വരച്ച് കാണിച്ച ‘മെർസൽ’ എന്ന സിനിമയിൽ വിജയിയുടെ കഥാപാത്രം ഏറെ വിമർശിക്കപ്പെട്ടിരുന്നു.സർക്കാർ എന്ന സിനിമയിലൂടെയാകട്ടെ അണ്ണാഡിഎംകെ സർക്കാരിനെയും വിമർശിച്ചു. ഇതൊക്കെയാണ് വിജയിയെ കുടുക്കാൻ കാരണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

തമിഴ് സിനിമയിലെ സൂപ്പർതാരം വിജയിയെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയമാണ്. കടലൂരിൽ സിനിമാ ചിത്രീകരണസമയത്താണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. തങ്ങളെ വിമർശിക്കുന്നവരെ ഏതു കുത്സിതമാർഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാർ രീതി. രാജ്യത്തെ സമ്ബദ് വ്യവസ്ഥയെ തകിടംമറിച്ച നടപടികളായ നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും ‘മെർസൽ’ എന്ന തന്റെ സിനിമയിൽ വിജയിയുടെ കഥാപാത്രം വിമർശിച്ചിരുന്നു. സർക്കാർ എന്ന സിനിമയിലൂടെ അണ്ണാഡിഎംകെ സർക്കാരിനെയും വിമർശിച്ചു.

ഇതാണ് വിജയിയെ കേന്ദ്ര സർക്കാരിന്റെ കണ്ണിലെ കരടാക്കിയത്. സംഘപരിവാറിന്റെ കിരാത നടപടികൾക്കെതിരെ നിലപാട് സ്വീകരിച്ച കലാകാരന്മാരെയും സാഹിത്യകാരന്മാരെയും അപായപ്പെടുത്താനും അക്രമിക്കാനും കള്ളക്കേസിൽ കുടുക്കാനും തയ്യാറായതിന് നിരവധി ഉദാഹരണങ്ങളുണ്ട്. നരേന്ദ്ര ധബോൽക്കർ, കലബുർഗി, ഗൗരി ലങ്കേഷ്, ഗോവിന്ദ് പൻസാരെ എന്നിവരുടെ ജീവനെടുത്ത സംഘപരിവാർ ഭീകരത നമ്മൾ കണ്ടതാണ്.

തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ സംഘപരിവാർ ഭീഷണിയെ തുടർന്ന് എഴുത്ത് നിർത്തുന്ന ഘട്ടത്തിലെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുന്നവരെയും പ്രക്ഷോഭം ഉയർത്തുന്നവരെയും വെടിവെച്ച് വീഴ്ത്തുകയാണ്.

പൗരത്വ ഭേദഗതി നിയമം അനീതിയാണെന്ന് പ്രതികരിച്ച മലയാള സിനിമാ പ്രവർത്തകർ ആദായനികുതി പരിശോധന കരുതിയിരിക്കണമെന്ന് ഒരു ബി ജെ പി നേതാവ് ഭീഷണി ഉയർത്തിയത് വിജയിക്കെതിരായ നീക്കവുമായി ചേർത്തുവായിക്കണം. ഇത്തരം നെറികെട്ട നടപടികൾ ഒരിക്കലും അംഗീകരിക്കാനാകില്ല. ഈ അനീതിക്കെതിരെ രാജ്യമൊന്നാകെ പ്രതികരിക്കണം.