video
play-sharp-fill

ഇ-ബുള്‍ ജെറ്റിന്റെ ടെംപോ ട്രാവലര്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി; വാഹനം രൂപമാറ്റം വരുത്തിയതിന് വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്

ഇ-ബുള്‍ ജെറ്റിന്റെ ടെംപോ ട്രാവലര്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി; വാഹനം രൂപമാറ്റം വരുത്തിയതിന് വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്

Spread the love

സ്വന്തം ലേഖകന്‍

കണ്ണൂര്‍: വിവാദ വ്‌ളോഗര്‍ സഹോദരങ്ങളായ ഇ-ബുള്‍ ജെറ്റിന്റെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. ആറ് മാസത്തേക്കാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്.

ഇബുള്‍ ജെറ്റിനെതിരായ കേസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റ് നേരത്തെ തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തലശ്ശേരി എ.സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് കുറ്റപത്രം നല്‍കിയത്. 1988-ലെ എം.വി.ഡി നിയമവും കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ നടപടി.