ഡി.വൈ.എസ്.പി കെ. ശ്രീകുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ഡി.വൈ.എസ്.പി കെ. ശ്രീകുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ: അന്തരിച്ച കൊല്ലം സ്പെഷല്‍  ഡിവൈ.എസ്.പി. കെ. ശ്രീകുമാറി(55)ന്റെ മൃതദേഹം  ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.തിരുവല്ല, പുന്നപ്ര,  സ്​റ്റേഷനുകളില്‍ എസ്.ഐയായും , എസ് ഐ , സി ഐ , ഡിവൈ.എസ്.പി എന്നീ നീലകളില്‍ ദീര്‍ഘനാള്‍ ചങ്ങനാശ്ശേരിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഹെഡ്ക്വാര്‍ട്ടേഴ്സിലും പിന്നീട് കൊല്ലത്തും ജോലി ചെയ്​ത്​ വരികയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ രണ്ടു മാസമായി രോഗബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ്​ മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങന്നൂര്‍ ബുധനൂര്‍ ഇലഞ്ഞിമേല്‍ കണ്ണമ്പള്ളില്‍ വീട്ടില്‍ റിട്ട. അധ്യാപകന്‍ പരേതനായ കെ.പി. കൃഷ്ണന്‍ നായരുടെയും റിട്ട. അധ്യാപിക കെ. വരദമ്മയുടെയും മകനാണ്.

ഭാര്യ: കായംകുളം പുല്ലുകുളങ്ങര സ്വദേശി ഗീത. മകള്‍: ഗായത്രി (എം.എ വിദ്യാര്‍ഥി). സഹോദരങ്ങള്‍: ശാസ്താംകോട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോളജ് റിട്ട. പ്രഫ. ഡോ. കെ. പ്രകാശ് (നാഷനല്‍ സര്‍വീസ് സ്കീം കേരള സര്‍വകലാശാല മുന്‍ ലെയ്സണ്‍ ഓഫിസര്‍), കാര്‍ത്തിക, പരേതയായ കെ. ശൈലജ (മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​, ചേപ്പാട്).