മുൻ കോട്ടയം ജില്ലാ അഡ്മിനിസ്‌ട്രേഷൻ ഡി.വൈ.എസ്.പിയുടെ മരണം കൊലപാതകമെന്ന് സൂചന ; അയൽവാസിയും ഒരു ബന്ധുവും സംശയത്തിന്റെ നിഴലിൽ, ഒരു വർഷം കഴിഞ്ഞിട്ടും തുടങ്ങിയടത്തു തന്നെ പൊലീസ്

മുൻ കോട്ടയം ജില്ലാ അഡ്മിനിസ്‌ട്രേഷൻ ഡി.വൈ.എസ്.പിയുടെ മരണം കൊലപാതകമെന്ന് സൂചന ; അയൽവാസിയും ഒരു ബന്ധുവും സംശയത്തിന്റെ നിഴലിൽ, ഒരു വർഷം കഴിഞ്ഞിട്ടും തുടങ്ങിയടത്തു തന്നെ പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ അഡ്മിനിസ്‌ട്രേഷൻ ഡിവെഎസ്പിയായിരുന്ന നീറിക്കാട്ട് പുത്തേട്ട് രഘുവരൻ നായരുടെ മരണം കൊലപാതകമെന്ന് സൂചന. അയൽവാസിയും ബന്ധുവും സംശയത്തിന്റെ നിഴലിൽ.അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ രഘുവരൻ നായർ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പോലീസിന് ക്യാര്യമായി ഒന്നും ചെയ്യാൻ പോലീസിന് കഴിയുന്നില്ല.

സഹോദരനും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ പ്രസാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ ഏഴിന് അർധരാത്രിയോടെ കാരിത്താസ് ആശുപത്രിയിൽ വച്ചായിരുന്നു രഘുവരൻ നായരുടെ മരണം. അന്ന് വെകുന്നേരം ഒരു മരണവീട്ടിൽ പോയി മടങ്ങിയെത്തിയ രഘുവരൻ നായർ കടുത്ത വയറുവേദനയുണ്ടെന്ന് റഞ്ഞതിനെത്തുടർന്നു ഭാര്യ ജാതിക്കാനീര് നൽകുകയും ചെയ്തിരുന്നു. എന്നാൽ കട്ടിലിൽനിന്ന് എണീൽക്കാൻ പോലും കഴിയാത്തവിധം വേദന അസഹ്യമായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഏതാനും മണിക്കൂറുകൾക്കകം മരിക്കുകയായിരുന്നു. മരണത്തിൽ സംശയമുണ്ടെന്ന് ആശുപത്രിയിൽ രഘുവരൻ നായരെ പരിശോധിച്ച ഡോക്ടർപറഞ്ഞതു കണക്കിലെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. പാൻക്രിയാസിന് ഏറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം നെഞ്ചിൽ കനത്ത ആഘാതമേറ്റാൽ മാത്രമേ പാൻക്രിയാസിന് മുറിവുണ്ടാകാൻ ഇടയുള്ളൂ. ആശുപത്രിയിലെത്തിച്ച് അൽപസമയത്തിനുള്ളിൽ രഘുവരൻ നായർ അബോധാവസ്ഥയിലായതിനാൽ ഒന്നും ചോദിച്ചറിയാനും കഴിഞ്ഞില്ല.

എന്നാൽ ഒരിക്കലും പാൻക്രിയാസ് സ്വയം പൊട്ടാനുളള സാധ്യത തീർത്തുമില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.ഇതോടെയാണ് സഹോദരന്റെ മരണത്തിൽ സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രസാദ് പരാതി നൽകിയത്.

Tags :