അനധികൃത സ്വത്ത്‌ കേസ്‌: മുന്‍ കോട്ടയം ഡിവൈ.എസ്‌.പി കുറ്റവിമുക്‌തന്‍; തുടര്‍നടപടികള്‍ അവസാനിപ്പിച്ച് മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി

Spread the love

കോട്ടയം: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചു എന്ന കേസില്‍ മുന്‍ കോട്ടയം ഡിവൈ.എസ്‌.പി ബിജു. കെ.സ്‌റ്റീഫനെതിരായ തുടര്‍നടപടികള്‍ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി അവസാനിപ്പിച്ചു.

അന്വേഷണത്തില്‍ കുറ്റം സ്‌ഥാപിക്കാനാവശ്യമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേസ്‌ അവസാനിപ്പിക്കാന്‍ അനുവാദം തേടി അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്ന എറണാകുളം വിജിലന്‍സ്‌ സ്‌പെഷല്‍ സെല്‍ എസ്‌.പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്‌ അംഗീകരിച്ചുകൊണ്ടാണ്‌ സ്‌പെഷല്‍ ജഡ്‌ജി എന്‍.വി. രാജു ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

2016 ജൂലൈയിലാണു രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ അന്നത്തെ വിജിലന്‍സ്‌ ഡയറക്‌ടര്‍ ജേക്കബ്‌ തോമസിന്റെ നിര്‍ദേശപ്രകാരം ബിജുവിനെതിരേ കേസ്‌ എടുത്തത്‌. നാലുകെട്ട്‌ മാതൃകയില്‍ ആഡംബര ഭവനം പണിതു എന്നതായിരുന്നു പ്രധാന ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അന്വേഷണത്തില്‍ ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്നു തെളിഞ്ഞതിനെത്തുടര്‍ന്നാണ്‌ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി അന്വേഷണ ഉദ്യോഗസ്‌ഥന്‍ കോടതിയെ സമീപിച്ചത്‌.