ദേശീയഗാനം ആലപിച്ചപ്പോൾ കൈ പുറകിൽ കെട്ടി നിന്നു; ജില്ലാ പോലീസ് ഓഫീസിലെ മാനേജർക്കെതിരേ ഡിവൈഎസ്പി എസ്പിക്ക് പരാതി നൽകി
സ്വന്തം ലേഖകൻ
കൽപ്പറ്റ: ദേശീയഗാനം ആലപിച്ചപ്പോൾ കൈ പുറകിൽ കെട്ടി നിന്നതിനു വയനാട് ജില്ലാ പോലീസ് ഓഫീസിലെ മാനേജർക്കെതിരേ ഡി.വൈ.എസ്.പി. വയനാട് ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. ഇന്ദിരാ ഗാന്ധിയുടെ ചരമവാർഷിക ദിനമായ ബുധനാഴ്ച ദേശീയോദ്ഗ്രഥന പ്രതിജ്ഞയ്ക്കുശേഷം ദേശീയഗാനം ആലപിച്ചപ്പോൾ ജില്ലാ പോലീസ് ഓഫീസിലെ മാനേജർ പി. ദാമോദരൻ കൈകെട്ടി നിന്നെന്നാണ് വയനാട് ഡി.സി.ആർ.ബി, ഡി.വൈ.എസ്.പി എം.ആർ. മധുബാബു പരാതിയിൽ ആരോപിച്ചിരിക്കുന്നത്. കൈകെട്ടി നിന്നത് ചൂണ്ടിക്കാണിച്ചപ്പോൾ, തനിക്ക് ഇപ്രകാരം നിൽക്കാനെ പറ്റുകയുള്ളുവെന്നും ചെയ്യേണ്ടതു ചെയ്തോളൂവെന്നും ധിക്കാരപരമായി പറഞ്ഞെന്നും പരാതിയിലുണ്ട്. ജില്ലാ പോലീസ് ഓഫീസിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനുശേഷം നടപടി സ്വീകരിക്കാനാണ് നിർദ്ദേശം.
Third Eye News Live
0