
തിരുവനന്തപുരം : രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുൻപില്‍ വിളക്ക് തെളിയിച്ചു വെച്ചിരുന്നതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇറങ്ങി പോയതിനു പിന്നാലെ രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി ഡിവൈഎഫ്‌ഐ.
മന്ത്രി ഇറങ്ങിപ്പോയതിനു പിന്നാലെ രാജ്ഭവന്റെ പ്രസ്താവന വന്നിരുന്നു. ഭരണഘടനയുടെ ആമുഖമുള്‍പ്പെടെ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാകമ്മിറ്റി പ്രകടനം നടത്തിയത്.
മന്ത്രി പരിപാടിയില്‍ പങ്കെടുക്കാനെത്തി ഷോ കാണിച്ചുവെന്നും പ്രകടനത്തിനായി എഴുതി തയ്യാറാക്കിയ പ്രസംഗവുമായി വന്നെന്നും രാജ്ഭവൻ പ്രതികരിച്ചിരുന്നു. വിദ്യാർഥികള്‍ക്ക് തെറ്റായ സന്ദേശമാണ് വിദ്യാഭ്യാസമന്ത്രി നല്‍കിയതെന്നും രാജ്ഭവൻ പറഞ്ഞു. മന്ത്രിയുടെ പെരുമാറ്റം ഗവർണറെ അപമാനിക്കുന്നതാണെന്നും രാജ്ഭവൻ ഭാരതാംബയുടെ ചിത്രം വിദ്യാഭ്യാസമന്ത്രിയ്ക്ക് അറിയില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും രാജ്ഭവൻ വാർത്താക്കുറിപ്പില്‍ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്ഭവനെ ആർഎസ്‌എസ് ശാഖയുടെ നിലവാരത്തിലെത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച നടന്ന വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഭാരതാംബ ചിത്രത്തെ കുറിച്ചൊരു പ്രതികരണവും നടത്തിയിരുന്നു.







