play-sharp-fill
ഡി വൈ എഫ് ഐ നേതാവിനെ കാപ്പ കേസിൽ നാടുകടത്തി ; പത്തനംതിട്ട തുവയൂർ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് നാടുകടത്തിയത്

ഡി വൈ എഫ് ഐ നേതാവിനെ കാപ്പ കേസിൽ നാടുകടത്തി ; പത്തനംതിട്ട തുവയൂർ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് നാടുകടത്തിയത്

പത്തനംതിട്ട :  ഡി.വൈ.എഫ് ഐ നേതാവിനെ കാപ്പ കേസിൽ നാടുകടത്തി. പത്തനംതിട്ട തുവയൂർ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് നാടുകടത്തിയത്.

കഴിഞ്ഞ 27നാണ് ഇയാളെ കാപ്പ കേസിൽ നാടുകടത്തിയത്. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്.

അഭിജിത്ത് ബാലൻ അറിയപ്പെടുന്ന റൗഡി എന്നാണ് പൊലീസ് റിപ്പോർട്ട്. കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത് ബാലൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group