
ചെങ്ങളത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീട് അക്രമി സംഘം അടിച്ചു തകര്‍ത്തു; കണ്ടെയ്ന്‍മെന്റ് സോണിലിരുന്ന വീട്ടില്‍ അക്രമം നടത്തിയത് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍; ഡിവൈ.എഫ്.ഐ പ്രവര്‍ത്തകന്റെ തലയ്ക്ക് വെട്ടേറ്റു
തേര്‍ഡ് ഐ ക്രൈം
ചെങ്ങളം: തിരുവോണദിവസം ചെങ്ങളത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ അതിക്രമിച്ചു കയറി ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഡി.െൈവെ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ച് വീട് തല്ലിത്തകര്‍ത്തു. തിരുവാര്‍പ്പ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട ചെങ്ങളം ഭാഗത്തെ വീടാണ് അക്രമി സംഘം തല്ലിത്തകര്‍ത്തത്. ആക്രമണത്തില്‍ തിരുവാര്‍പ്പ് ചെങ്ങളം കോതമനശേരി അഖില്‍ കെ.സി (26)യ്ക്കു സാരമായി പരിക്കേറ്റു.
തിരുവോണ ദിവസമായ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. നേരത്തെ അഖിലും പ്രദേശത്തെ ഒരു വിഭാഗം യുവമോര്‍ച്ചാ – ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇവിടെ സംഘര്‍ഷമുണ്ടായത്. എന്നാല്‍, ഇതിന്റെ പ്രതികാരമെന്നോണം തിങ്കളാഴ്ച വൈകിട്ടോടെ അഞ്ചോളം വരുന്ന സംഘം കണ്ടെയ്ന്‍മെന്റ് സോണിലെ അഖിലിൻ്റെ വീട്ടില്‍ എത്തി അക്രമം നടത്തുകയായിരുന്നുവെന്നു ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട് തല്ലിത്തകര്‍ത്ത ആറംഗ സംഘം, അഖിലിനെ ആക്രമിച്ചു. കൈയ്ക്കും കാലിനും തലയ്ക്കും പരിക്കേറ്റ അഖിലിനെ നാട്ടുകാരും പ്രദേശത്തെ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അഖിലിന് തലയ്ക്കും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അഖിലിനെ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. സംഭവമറിഞ്ഞ് കുമരകം പൊലീസ് സ്ഥലത്ത് എത്തി. പൊലീസ് കേസെടുത്തിട്ടുണ്ട്.