
കോവിഡ് കാലത്ത് സ്നേഹകിറ്റ് വിതരണം നടത്തി ഡിവൈഎഫ്ഐ സിമന്റ്കവല യൂണിറ്റ്.
സ്വന്തം ലേഖകൻ
ഈ കോവിഡ് കാലത്ത് സ്നേഹത്തിന്റെ കരുതലുമായി ഡിവൈഎഫ്ഐ സിമന്റ് കവല യൂണിറ്റ് .ഡിവൈഎഫ്ഐ സിമെന്റ് കവല യൂണിറ്റിന്റെ നേതൃത്തിൽ യൂണിറ്റ് പ്രദേശത്തെ ഇരുനൂറോളം വീടുകളിൽ കിറ്റ് വിതരണം നടത്തി.
സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസ്സൽ ആദ്യ കിറ്റ് നൽകി ഉദ്ഘടനം ചെയ്തു , ഡിവൈഎഫ്ഐ നാട്ടകം മേഖല സെക്രട്ടറി ജിഷ്ണു ബ്ലോക്ക് കമ്മറ്റി അംഗം ആന്റണി നോമി മാത്യു,സിപിഐഎം കോട്ടയം ഏരിയ സെക്രട്ടറി ബി.ശശികുമാർ, നാട്ടകം ലോക്കൽ സെക്രട്ടറി എസ്.ഡി രാജേഷ്,വാർഡ് കൗൺസിലർ അഡ്വ.ഷീജ അനിൽ, ലോക്കൽ കമ്മറ്റി അംഗങ്ങൾ ആയ കെഎം സുഭാഷ്, യു നാസർ ,ഡിവൈഎഫ്ഐ നാട്ടകം മേഖല ട്രഷർ ബിബിൻ കെബി യൂണിറ്റ് സെക്രട്ടറി സരുൺ എന്നിവർ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് കാലത്ത് നാടിന് മാത്രകയാവുന്ന പ്രവർത്തനങ്ങളാണ് ഡിവൈഎഫ്ഐ നടത്തുന്നത്. സ്നേഹവണ്ടിയും , സ്നേഹപൊതിയും എല്ലാമായി നാടിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നിൽ നിൽക്കുന്നു ഈ യുവജന പ്രസ്ഥാനം.