play-sharp-fill
മാത്യു ആൻഡ് സൺസ് ചിട്ടിഫണ്ട് ഉടമ ഷാജൻ കട്ടച്ചിറ അന്തരിച്ചു; വിടപറഞ്ഞത് കോട്ടയത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമ

മാത്യു ആൻഡ് സൺസ് ചിട്ടിഫണ്ട് ഉടമ ഷാജൻ കട്ടച്ചിറ അന്തരിച്ചു; വിടപറഞ്ഞത് കോട്ടയത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമ

സ്വന്തം ലേഖകൻ

കോട്ടയം: മാത്യു അൻഡ് സൺസ് ചിട്ടിഫണ്ട് ഉടമ ഷാജൻ കട്ടച്ചിറ അന്തരിച്ചു. മുന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അംഗവും കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്നു. ഏറ്റുമാനൂര്‍ കട്ടച്ചിറ ഊന്നൂകല്ലുംതൊട്ടിയില്‍ പരേതനായ ഓ എം മാത്യുവിന്‍റെ മകനാണ് ഷാജന്‍ കട്ടച്ചിറ .

സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കട്ടച്ചിറ പള്ളി സെമിത്തേരിയില്‍ നടക്കും. മൃതദേഹം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വസതിയില്‍ കൊണ്ടുവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു ഒരാഴ്ചയായി കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ഭാര്യയും മൂന്നു മക്കളുമുണ്ട്.

കോട്ടയത്തെ പ്രധാന ധനകാര്യ സ്ഥാപനമായ മാത്യു ആന്‍ഡ് സണ്‍സ് ചിട്ടി ഫണ്ട് ഉടമയും, നിരവധി സാംസ്കാരിക മേഖലകളിയും നിറസാന്നിദ്ധ്യമായിരുന്നു ഷാജൻ കട്ടച്ചിറ. യു ഡി എഫ് കോട്ടയം നിയോജകമണ്ഡലം മുന്‍ ചെയര്‍മാനായിരുന്ന ഷാജന്‍ കട്ടച്ചിറ ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡന്റ്റുമായിരുന്നു