ഭക്ഷണം കഴിച്ചതിന്റെ കാശ് ചോദിച്ചാൽ ഡി.വൈ.എഫ്.ഐ നേതാവാണെന്ന് മറുപടി; ഗതികെട്ട ഹോട്ടലുകാരൻ ഡിവൈഎഫ്‌ഐ നേതാവിനെയും സംഘത്തെയും പിടിച്ചു കെട്ടിയിട്ട് പൊലീസിൽ ഏൽപ്പിച്ചു; പിടിയിലായത് സ്ഥിരമായി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മുങ്ങുന്ന യുവാവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്ഥിരമായി ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുകളിൽ കയറി താൻ ഡിവൈഎഫ്‌ഐ നേതാവാണെന്നു പറഞ്ഞ് പണം നൽകാതെ മുങ്ങുന്ന യുവാവിനെയും സംഘത്തെയും ഹോട്ടലുകാർ കെട്ടിയിട്ട് പൊലീസിനു കൈമാറി. തലസ്ഥാനത്തെ ഹോട്ടലുകളിൽ സമാന രീതിയിൽ തട്ടിപ്പ് നടത്തിയ യുവാവിനെയാണ് ഹോട്ടലുകാർ പിടികൂടി പൊലീസിനു കൈമാറിയത്. ഡിവൈഎഫ്‌ഐ മുൻ മേഖല സെക്രട്ടറിയും സംഘവുമാണ് ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മുങ്ങി പണിവാങ്ങിയത്.
വലിയശാല സ്വദേശി സിപിഎം നേതാവും ഡിവൈഎഫ്ഐ ശാസ്തമംഗലം മുൻ മേഖല സെക്രട്ടറിയുമായ ആസിഫ് മുഹമ്മദ് (33), മുൻ മേഖല ട്രഷറർ ആരിഫ് മുഹമ്മദ് (28) എന്നിവരടങ്ങുന്ന അഞ്ചംഗ സംഘത്തെയാണ് അറസ്റ്റു ചെയ്തത്.
ശാസ്തമംഗലത്തെ ഗീതാഞ്ജലി ടീ സ്റ്റാളിൽ നിന്നും സ്ഥിരമായി ഇവർ ഭക്ഷണം കഴിച്ചതിനു ശേഷം കാശു നൽകാതെ മടങ്ങുകയായിരുന്നു. പലതവണ കടയുടമഎതിർത്തെങ്ങിലും ഇയാളെ ഭീഷണിപ്പെടുത്തുകയും കയ്യെറ്റം ചെയ്യാനും സംഘം ശ്രമിച്ചതായാണ് പരാതി. അറസ്റ്റിലായ ഇരുവരും സഹോദരങ്ങളാണ്. ഇവരെകൂടാതെ കണ്ണമ്മൂല സ്വദേശി അഖിൽ(25), കാഞ്ഞിരംപാറ സ്വദേശി ജോമോൻ(24), വട്ടിയൂർക്കാവ് സ്വദേശിയായ അഭിലാഷ്(33) എന്നിവരെയും പോലീസ് പിടികൂടി.
ഗത്യന്തരമില്ലാതായതോടെയാണ് കടയുടമയായ മണി പോലീസിനെ സമീപിച്ചത്. ഇവർ എത്തിയാൽ ഉടൻ വിവരം അറിയിക്കാൻ പൊലീസും അറിയിച്ചു. കഴിഞ്ഞ ദിവസം ഹോട്ടലിൽ എത്തി ഭക്ഷണം കഴിക്കുന്നതിനിടെ ജീവനക്കാർ ചേർന്ന് ഇയാളെ പിടിച്ചു കെട്ടിയിട്ടു. തുടർന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി.

Third Eye News Live
0