video
play-sharp-fill
പനച്ചിക്കാട് പള്ളി ആക്രമണം: കോൺഗ്രസിന്റെ വാദങ്ങളെല്ലാം പൊളിയുന്നു; പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു: വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്ന് കോടതി

പനച്ചിക്കാട് പള്ളി ആക്രമണം: കോൺഗ്രസിന്റെ വാദങ്ങളെല്ലാം പൊളിയുന്നു; പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു: വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്ന് കോടതി

സ്വന്തം ലേഖകൻ

കോട്ടയം: പനച്ചിക്കാട് പള്ളി ആക്രമണക്കേസിൽ കോൺഗ്രസിന്റെ വാദങ്ങളെല്ലാം പൊളിയുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചതോടെയാണ് തങ്ങളുടെ വാദം തെളിഞ്ഞതായി ഡിവൈഎഫ്ഐ പ്രവർത്തകർ അവകാശപ്പെടുന്നത്. കേസിൽ അറസ്റ്റിലായ ഏഴ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ആദ്യം തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ സുധീഷ്‌കുമാർ, അലൻ ജോസഫ്, ശ്രീജിത്ത്, നിതീഷ്, അജിത്കുമാർ, അഖിൽ എന്നീ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇവർക്കെതിരെ ചുമത്തിയ ഭവനഭേദനം, പള്ളിക്കുള്ളിൽ അതിക്രമിച്ചു കയറി തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്ന് കോടതി വിലയിരുത്തി. ഇതേ തുടർന്നാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഉത്തരവായത്.
ക്രിസ്മസ് തലേന്നാണ് പനച്ചിക്കാട് പാത്താമൂട്ടം കൂമ്പാടി സെൻറ്പോൾസ് പള്ളിയിലെ സൺഡേസ്‌കൂൾ യുവജനസംഘം, സ്ത്രീജനസംഖ്യം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കരോളിനു നേരെയാണ് ഒരു സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് പള്ളി അധികൃതരും, കോൺഗ്രസ് പ്രവർത്തകരും ആരോപിച്ചിരുന്നു. ഇതേ തുടർന്ന് വൻ പ്രതിഷേധവും പത്രസമ്മേളനവും അടക്കമുള്ളവ നടന്നിരുന്നത്. തുടർന്ന് വൻ പ്രതിഷേധങ്ങൾക്ക് അരങ്ങൊരുങ്ങുന്നതിനിടെയാണ് ഇപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദി്ച്ചിരിക്കുന്നത്.
പള്ളി ആക്രമിച്ചതിനും, സ്ത്രീകളെ ആക്രമിച്ചതിനും അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രതികൾക്കെതിരായ ഇന്ത്യൻ ശിക്ഷാനിയമം 354 452 324 147 143 149 എന്നീ വകുപ്പ് പ്രകാരമാണ ആണ് കേസെടുത്തത് 354 452 വകുപ്പുകൾ ജാമ്യമില്ലാവകുപ്പുകൾ ആണ് പള്ളി ആക്രമിക്കുക വീട്ടിൽ അതിക്രമിച്ചു കയറുക സ്ത്രീകളെ ഉപദ്രവിക്കുക എന്നിവയാണ് ഈ വകുപ്പുകൾ. ഈ വകുപ്പുകളൊന്നും ജാമ്യം ലഭിക്കാത്ത കുറ്റകൃത്യങ്ങൾക്കായി ചുമത്തുന്നവയാണ്. എന്നാൽ, ഈ കുറ്റങ്ങൾ ചുമത്തിയ പ്രതികളെ കോടതിയിൽ നിന്നു പോലും അപൂർവമായി മാത്രമാണ് ജാമ്യം ലഭിക്കുന്നത്. എന്നാൽ, പ്രതികൾക്കെല്ലാം തന്നെ ഉടൻ തന്നെ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇത് തെളിയിക്കുന്നത് പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ പ്രഥമ ദൃഷ്ടാ തെറ്റാണെന്നത് തന്നെയാണ്.
പ്രതികൾക്കെതിരെയുള്ള കേസ് പ്രഥമദൃഷ്ട്യാ തന്നെ കോടതിക്ക് നിലനിൽക്കില്ല എന്നുള്ള അടിസ്ഥാനത്തിലാണ് മുഴുവൻ പ്രതികൾക്കും കോടതി ജാമ്യം നൽകിയത്. പ്രതികൾക്കുവേണ്ടി അഡ്വക്കേറ്റ് വിവേക് മാത്യു വർക്കി കോടതിയിൽ ഹാജരായി. ക്രിസ്മസ് ദനത്തിൽ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയപ്പോൾ തന്നെ മജിസ്‌ട്രേറ്റ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് കൂടുതൽ വാദം വേണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കേസ് ഡിസംബർ 31 ന് പരിഗണിക്കുന്നതിനു വേണ്ടി മാറ്റിവച്ചത്. തുടർന്ന് 31 ന് വാദം കേട്ട കോടതി പ്രതികൾ പനച്ചിക്കാട് കുറിച്ചി വില്ലേജുകളിൽ പ്രതികൾ പ്രവേശിക്കരുത് എന്നുള്ള വ്യവസ്ഥയിൽ എല്ലാവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
എന്നാൽ, പള്ളിക്ക് നേരെ ആക്രമണമുണ്ടായി എന്ന വാദം കെട്ടിച്ചമച്ചതാണെന്നാണ് ഇപ്പോൾ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ വാദം. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു കോൺഗ്രസ് പ്രാദേശിക നേതാവിന് മർദനമേറ്റിരുന്നു. തുടർന്ന് സംഘം ചേർന്ന് എത്തിയ സംഘം ഡിവൈഎഫ്‌ഐ പ്രവർത്തകരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടു പേർക്ക് അടക്കം അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പരിക്കേറ്റ് ഇവർ കോട്ടയം ജനറൽ ആശുപത്രിയിൽ രാത്രി പത്തരയ്ക്ക് ചികിത്സ തേടിയിരുന്നു. ഈ സമയത്താണ് പള്ളിക്ക് നേരെ ആക്രമണം ഉണ്ടായത്. ഈ കേസിൽ പോലും പ്രായപൂർത്തിയാകാത്തവരെ അടക്കം പ്രതി ചേർത്തിട്ടുണ്ട്. ഇത് പള്ളി അധികൃതരും ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും ചേർന്ന് നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം.