എം വി ഗോവിന്ദന്റെ പ്രസംഗ വേദിയില്‍ പാമ്പ്; ആളുകൾ വിരണ്ടോടി,  സ്ത്രീകള്‍ പലരും കസേരയിൽ നിന്നു മറിഞ്ഞു വീണു; പാമ്പ് പ്രത്യക്ഷപ്പെട്ടത് നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടയിൽ

Spread the love

സ്വന്തം ലേഖകൻ 

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത പരിപാടിക്കിടെ, പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. എം വി ഗോവിന്ദന്‍ സംസാരിക്കുന്ന വേദിയിലാണ് പാമ്പ് ഇഴഞ്ഞെത്തിയത്.

കരിമ്പം കില ഉപകേന്ദ്രത്തിലെ കെട്ടിട ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു സംഭവം. സദസില്‍ സ്ത്രീകള്‍ ഇരിക്കുന്നിടത്തായിരുന്നു പാമ്പിനെ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായ ആളുകള്‍ ചിതറിയോടി. പാമ്പ് പുറത്തേയ്ക്ക് ഇഴഞ്ഞുപോയപ്പോഴാണ് രംഗം ശാന്തമായത്. വേദിയുടെ പരിസരത്ത് ചേരയാണ് ഇഴഞ്ഞെത്തിയത്.

നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടയിലാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്.

തുടർന്ന് നടത്തിയ പ്രസംഗത്തിൽ പാമ്പ് വന്ന കാര്യം പറഞ്ഞ ഇദ്ദേഹം കാട് മൂടിക്കിടക്കുന്ന പ്രദേശമായതിനാലാണ് ഇവിടെ ഇത്തരം സംഭവങ്ങളെന്നും സൂചിപ്പിച്ചു.