video
play-sharp-fill

അത് മുറിവല്ല, കുഞ്ഞ് മറിയം ടാറ്റൂ അടിച്ചതാണ്; മകളുടെ ചിത്രം പങ്കുവെച്ച് ദുൽഖർ ദമ്പതിമാർ

അത് മുറിവല്ല, കുഞ്ഞ് മറിയം ടാറ്റൂ അടിച്ചതാണ്; മകളുടെ ചിത്രം പങ്കുവെച്ച് ദുൽഖർ ദമ്പതിമാർ

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി : സോഷ്യൽ മീഡിയയിലെ താരമാണ് ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ. കുട്ടിതാരമായ മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ദുൽഖർ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞുമറിയം ചിത്രം വരയ്ക്കുന്ന ഒരുഫോട്ടോയാണ് താരം ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ ഷെയർ ചെയ്തിരിക്കുന്നത്.

 

‘ആ കാലുകൾക്ക് കുഴപ്പമൊന്നുമില്ല, കുട്ടി ആർട്ടിസ്റ്റ് സ്വയം ടാറ്റൂ ചെയ്തതാണ്,’ എന്നു ദുൽഖർ കുറിക്കുന്നു.
മലയാളത്തിന്റെ യങ് സൂപ്പർസ്റ്റാറുകളിൽ ഒരാളായ ദുൽഖർ സൽമാന്റേയും ഭാര്യ അമാൽ സൂഫിയയുടേയും എട്ടാം വിവാഹ വാർഷികമായിരുന്നു കളിഞ്ഞ ദിവസം. അമാലിനോടുള്ള തന്റെ സ്‌നേഹവും നന്ദിയുമൊക്കെ അറിയിച്ചുകൊണ്ട് ദുൽഖർ സൽമാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പും ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മെയ് മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതൽ തന്റെ ജീവിതം മാറിയെന്ന് മുൻപൊരു അവസരത്തിൽ ദുൽഖർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.